പുതിയതെരുവിൽ കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ.
കണ്ണൂരാൻ വാർത്ത

പുതിയതെരു ചിറക്കൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ വെച്ച് ഒരു കിലോ ഇരുന്നൂറ്റി അൻപത് ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ആസാം സ്വദേശിയായ മുസൂതനൻ ബർമ്മൻ (31) ആണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേക്ഷണത്തിൽ പിടിയിലായത്. കണ്ണൂരിൽ ചില്ലറ വിൽപ്പനയ്ക്ക് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് പ്രതി. ഇയാൾക്കെതിരെ എൻ.ഡി.പി. എസ് വകുപ്പ് പ്രകാരം കേസെടുത്തു. കണ്ണൂർ റേഞ്ച് ഇൻസ്പെക്ടർ എം.ദിലീപ്, പി.ഒ മാരായ എൻ പത്മരാജൻ, എം കെ സന്തോഷ്, സി.ഇ.ഒ മാരായ ഉമേഷ്, സുജിത്, ഷബിൻ, അനിൽകുമാർ തുടങ്ങിയവരാണ് അന്വേക്ഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത