സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/05/310395/k6.jpg

കൊച്ചി: രണ്ടാഴ്‌ചയ്‌ക്കുശേഷം ഡീസല്‍ വില ലിറ്ററിന്‌ വീണ്ടും 70 കടന്നു. പെട്രോളിനും ഡീസലിനും ഇന്നലെ യഥാക്രമം 14 പൈസയും 16 പൈസയും ഉയര്‍ന്നു. തെരഞ്ഞെടുപ്പ്‌ ഫലം വന്നതിന്റെ പിറ്റേന്നുതന്നെ വില ഉയരുകയായിരുന്നു. 
കൊച്ചിയില്‍ ഇന്നലെ ഡീസല്‍ വില 70.02 രൂപയാണ്‌. ഇന്ത്യന്‍ ഓയിലിന്റെ റീട്ടെയ്‌ല്‍ ഔട്ട്‌ലെറ്റിലാണ്‌ വില 70 കടന്നത്‌. അതേ സമയം മറ്റു കമ്പനികളുടെ ഇന്ധനവിലയില്‍ ഇതില്‍നിന്നു മൂന്നുമുതല്‍ അഞ്ചു പൈസവരെ കുറവാണ്‌. രണ്ടാഴ്‌ചയ്‌ക്കിടെ ആദ്യമായിട്ടാണ്‌ ഡീസല്‍ വില 70 കടന്നത്‌. പെട്രോള്‍ വില 73.30 രൂപയിലേക്കും എത്തി. രാജ്യാന്തരതലത്തില്‍ അസംസ്‌കൃത എണ്ണവില നേരിയ തോതില്‍ ഉയര്‍ന്നിട്ടുണ്ട്‌. ഇന്നലെ ബ്രെന്റ്‌ ക്രൂഡ്‌ വില 0.73 സെന്റ്‌ ഉയര്‍ന്ന്‌ ബാരലിന്‌ 68.61 ഡോളറായി. അമേരിക്കന്‍ ക്രൂഡ്‌ വില ബാരലിന്‌ 0.65 സെന്റ്‌ ഉയര്‍ന്ന്‌ 58.55 ഡോളറായി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha