ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം;നിരവധിപേർക്ക് പരിക്ക്
കണ്ണൂരാൻ വാർത്ത

 തലശ്ശേരി: വൈകീട്ട് 6 മണിയോടെയാണ് ചെറുവാഞ്ചേരി മണിയാറ്റയില്‍ കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ അക്രമം നടന്നത് . അക്രമത്തില്‍ കുട്ടികളടക്കം 3 പേര്‍ക്കാണ് പരിക്ക് . കല്ലേറില്‍ കൈതച്ചാല്‍ സ്വദേശി അമല്‍ന് തലയ്ക്ക് പരിക്കേറ്റു . കാടാച്ചിറ കീഴാറയില്‍ വൈകീട്ട് 5 മണിയോടെയാണ് കോണ്‍ഗ്രസ് പ്രകടനത്തിന് നേരെ കല്ലേറുണ്ടായത്. കല്ലേറീല്‍ കൂടത്തില്‍ ഹൗസില്‍ വിവേകിന് പരിക്കേറ്റു. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി സന്ദര്‍ശിച്ചു. കോണ്‍ഗ്രസിന്‍റെ വിജയം അംഗീകരിക്കാനാവാത്ത സിപിഎം മനഃപൂര്‍വ്വം അക്രമം അഴിച്ച് വിടുകയാണ്. പരാജയപ്പെടാനുള്ള കരണം സിപിഎം പരിശോധിക്കണം. അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ചരിത്രത്തിന്‍റെ ചവറ്റുകൊട്ടയിലേക്ക് സിപിഎം വലിച്ചെറിയപ്പെടുമെന്ന് ഡിസിസി പ്രസിഡന്‍റ് സതീശന്‍ പാച്ചേനി പറഞ്ഞു . പ്രകടനം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതീനിടെയാണ് രാത്രി 9.15 ഓടെ ചെണ്ടയാട് കണ്ടോത്തുംചാലില്‍ വച്ച് ബിജെപി പ്രവര്‍ത്തകന്‍ പുല്ലാപ്പള്ളി സുരേഷ് ബാബുവിന് നേരെ അക്രമം നടന്നത്. ഇരുന്പ് വടി ഉപയോഗിച്ചാണ് അക്രമിച്ചതെന്നും അക്രമത്തിന് പിന്നില്‍ സിപിഎമ്മാണെന്നും ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം സജ്ഞീവ് കുമാര്‍ പറഞ്ഞു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത