കണ്ണൂർ ഗവ: എൻജിനിയറിങ് കോളേജ് ഡിജിറ്റൽ ലൈബ്രറി നാടിന്‌ സമർപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ധർമശാല : കണ്ണൂർ ഗവ: എൻജിനിയറിങ് കോളേജിലെ ആധുനിക ലൈബ്രറി സമുച്ചയം നാടിന്‌ സമർപ്പിച്ചു. സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ അത്യാധുനിക സൗകര്യത്തോടെ നാലുനിലകളിലായി നിർമിച്ച കേരളത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ലൈബ്രറി സമുച്ചയം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്‌തു. 

നവവൈജ്ഞാനിക സമൂഹത്തിന്റെ പതാക വാഹകരായി മുന്നിൽ നടക്കുക എന്നതാണ്‌ ഉന്നതവിദ്യാഭ്യാസ രംഗത്ത്‌ പ്രവർത്തിക്കുന്നവരുടെ ചുമതലയെന്ന്‌ മന്ത്രി പറഞ്ഞു. ബിരുദാനന്തര ബിരുദം കഴിഞ്ഞാൽ ഗവേഷണ പ്രവർത്തനങ്ങളിലേക്ക്‌ പോകാൻ പ്രതിഭാശാലികളെ ഒരുക്കിയെടുക്കണം. അതിനാവശ്യമായ സാമ്പത്തിക പിൻബലം ഒരുക്കിക്കൊടുക്കാനാണ്‌ സർക്കാർ നവകേരള ഫെലോഷിപ്പും നവകേരള ഡോക്ടറൽ ഫെലോഷിപ്പും ആവിഷ്‌കരിച്ചത്‌. മന്ത്രി പറഞ്ഞു.  

എം.വി. ഗോവിന്ദൻ എം.എൽ.എ അധ്യക്ഷനായി. ആർക്കിടെക്ട്‌ ടി.വി. മധുകുമാർ, കോൺട്രാക്ടർ ടി.പി. പ്രകാശൻ എന്നിവർക്ക്‌ മന്ത്രി ഉപഹാരം നൽകി. നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, കെ. പ്രകാശൻ, കെ. ദാമോദരൻ, എം. ജിഫാന, കെ. സന്തോഷ്‌ എന്നിവർ സംസാരിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്‌ ജോ. ഡയറക്ടർ ഡോ. അബ്ദുൾ ഹമീദ്‌ സ്വാഗതവും പ്രിൻസിപ്പൽ ഡോ. പി. പ്രകാശൻ നന്ദിയും പറഞ്ഞു. 13 കോടി ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഡിജിറ്റൽ ലൈബ്രറി, റീഡിങ് ഹാൾ, റഫറൻസ് ഏരിയ, ലൈബ്രറി ഓഫീസ്, വായനമുറി എന്നിവ ഒരുക്കിയിട്ടുണ്ട്. ധർമശാല കണ്ണൂർ ഗവ. എൻജിനിയറിങ് കോളേജിലെ ആധുനിക ലൈബ്രറി സമുച്ചയം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha