ജനങ്ങളുടെ കീശയിൽ കൈയിട്ടുവാരുന്ന ഉദ്യോഗസ്ഥർ സർവീസിൽ ഉണ്ടാവില്ല: മന്ത്രി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ : ജനങ്ങളുടെ കീശയിൽ കൈയിട്ടുവരുന്ന ഉദ്യോഗസ്ഥർ സർക്കാർ സർവീസിലുണ്ടാവില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി ‘കരുതലും കൈത്താങ്ങും' കണ്ണൂർ താലൂക്കുതല പരാതി പരിഹാര അദാലത്ത് കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂർ മുനിസിപ്പൽ ഹൈസ്കൂൾ അങ്കണത്തിൽ നടന്ന അദാലത്തിൽ ഓൺലൈനായി 831 പരാതിയാണ്‌ പരിഗണിച്ചത്‌. ഇതിൽ 431 പരാതി തീർപ്പാക്കി. മന്ത്രിമാരായ കെ. രാധാകൃഷ്‌ണൻ, പി. പ്രസാദ്‌ എന്നിവരാണ്‌ പരാതി കേൾക്കാനായി എത്തിയത്‌. 

മുൻഗണനാ കാർഡില്ലാത്തവർ, ചികിത്സാസഹായം, വഴിയില്ലാത്തവർ, വീടും ഭൂമിയും ഇല്ലാത്തവർ, രോഗികൾ തുടങ്ങി നിരവധിപേരാണ്‌ എത്തിയത്‌. ഓൺലൈനായി പരാതി സമർപ്പിച്ചവരുടെയെല്ലാം വിഷയങ്ങൾ കൃത്യമായി പരിശോധിച്ചാണ്‌ അദാലത്തിലേക്ക്‌ പരിഗണിച്ചത്‌. എല്ലാവർക്കും ടോക്കൺ ഉൾപ്പെടെ നൽകി ഇരിപ്പിടം ഒരുക്കി. അത്‌ പരിഗണിച്ച ഉദ്യോഗസ്ഥർ ഉൾപ്പെടെ എത്തി. അദാലത്തിൽ പരിഗണിക്കാൻ കഴിയാത്ത 400 പരാതികൾ ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയ്ക്ക് വിട്ടു. 130 പരാതി അദാലത്തിൽ നേരിട്ട് സ്വീകരിച്ചു. ഇവ രണ്ടാഴ്ചയ്ക്കകം തീർപ്പ് കൽപ്പിച്ച് മറുപടി അറിയിക്കും. 

തദ്ദേശ സ്വയംഭരണം, സിവിൽ സപ്ലൈസ്, ജലസേചനം, റവന്യു, സർവേ തുടങ്ങി വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട പരാതിയാണ് ലഭിച്ചത്. മുൻഗണനാ റേഷൻ കാർഡിനായി അദാലത്തിൽ പരാതി നൽകിയ 17 പേർക്കും മുൻഗണനാ കാർഡുകൾ അനുവദിച്ചു. അദാലത്തിലെത്തിയ 10 പേർക്ക് മുൻഗണനാ കാർഡുകൾ വിതരണം ചെയ്തു.

സേവനം ചെയ്യുക എന്നതാണ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വം. അതിനാണ് ശമ്പളം ലഭിക്കുന്നത്. നീണ്ടകാലം പരാതികൾ പരിഹരിക്കാതിരിക്കുന്നത്‌ വലിയ അപരാധമാണ്. പരാതികൾക്ക് ഉടൻ പരിഹാരം കാണുന്നതിനൊപ്പം അഴിമതിരഹിതവും കാര്യക്ഷമവുമായ സിവിൽ സർവീസ് സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യംകൂടി അദാലത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു. മന്ത്രി പി. പ്രസാദ്‌ വിശിഷ്ടാതിഥിയായി. രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അധ്യക്ഷനായി. മേയർ ടി.ഒ. മോഹനൻ, എം.എൽ.എ.മാരായ കെ.വി. സുമേഷ്, എം. വിജിൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ, കലക്ടർ എസ്. ചന്ദ്രശേഖർ, തഹസിൽദാർ സുരേഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.
 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha