സുബ്ബലക്ഷ്മി കൊലക്കേസിലെ പ്രതികളായ ദമ്പതികൾ കണ്ണൂരിൽ പിടിയിൽ; പ്രതികളിൽ ഒരാൾ കോട്ടയം സ്വദേശിനി
കണ്ണൂരാൻ വാർത്ത
കണ്ണൂർ: തമിഴ്നാട് പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥി സുബ്ബലക്ഷ്മി കൊല്ലപ്പെട്ട കേസിൽ പ്രതികളായ ദമ്പതികൾ പിടിയിൽ. പൊള്ളാച്ചി സ്വദേശി സജയ്, കോട്ടയം സ്വദേശി രേഷ്മ എന്നിവരാണ് കണ്ണൂരിൽ നിന്ന് പിടിയിലായത്. പ്രതികളെയും ഇവർ ഉപയോഗിച്ച ബൈക്കും തമിഴ്നാട് പൊലീസിന് കൈമാറി.

മെയ് രണ്ടിനാണ് ബികോം വിദ്യാർതിഥിയായ സുബ്ബലക്ഷ്മിയെ കാമുകൻ സജയും രേഷ്മയും ചേർന്ന് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. സജയിയെ അന്വേഷിച്ച് വീട്ടിലെത്തിയപ്പോഴാണ് സുബ്ബലക്ഷ്മി കൊല്ലപ്പെടുന്നത്. തുടർന്ന് സജയും രേഷ്മയും ബൈക്കിൽ കേരളത്തിലേക്ക് കടന്നു.

കഴിഞ്ഞ ദിവസം പുലർച്ചെയാണ് സജയും രേഷ്മയും തലശ്ശേരി വഴി കണ്ണൂരിലെ ലോഡ്ജിലെത്തിയത്. ഇവരുടെ മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്ന തമിഴ്നാട് പൊലീസ് വിവരം കേരളാ പൊലീസിന് കൈമാറുകയായിരുന്നു. കണ്ണൂർ സിറ്റി പൊലീസിന്‍റെ സഹായത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത