ക്വാറികളും ക്രഷറുകളും അടഞ്ഞുതന്നെ: തടസ്സമൊഴിയാതെ നിർമാണമേഖല

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : ക്വാറി-ക്രഷർ ഉടമകളുടെ സമരം എങ്ങുമെത്താതെ തുടരുന്നതിൽ വലഞ്ഞ് നിർമാണമേഖല. നേരത്തേ വ്യവസായമന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ സംസ്ഥാനതലത്തിൽ സമരം പിൻവലിച്ചെങ്കിലും ജില്ലയിൽ സമരം തുടരുകയാണ്.

സർക്കാരിന്റെ പുതിയ ക്വാറി നയത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് ഏപ്രിൽ ഒന്നുമുതൽ ക്വാറികളിലും ക്രഷറുകളിലും ഉത്പാദനവും വിപണനവും നടക്കാത്തതിനാൽ ദേശീയപാതയുടേതുൾപ്പെടെ നിർമാണ പ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. കഴിഞ്ഞ 29-ന് നടന്ന ചർച്ചയിൽ ക്വാറി ഉത്പന്നങ്ങളുടെ വില വർധനവിന്റെ കാര്യത്തിൽ കളക്ടർ നൽകിയ നിർദേശത്തിൽ അവ്യക്തതയുണ്ടെന്നാണ് ഉടമകളുടെ അഭിപ്രായം. വ്യക്തത വരുത്തുന്നതുവരെ ക്വാറികൾ അടച്ചിടുമെന്നും ആവശ്യങ്ങളുന്നയിച്ച് ബുധനാഴ്ച എ.ഡി.എമ്മിന് കത്ത് നൽകിയിട്ടുണ്ടെന്നും ഉടമകൾ പറഞ്ഞു.

മുഖ്യമന്ത്രി ഇടപെടണം -പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ്
 
ഒരുമാസത്തിലേറെയായി തുടരുന്ന ജില്ലയിലെ ക്വാറിസമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് പ്രൈവറ്റ് ബിൽഡിങ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ (പി.ബി.സി.എ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നൽക്കാനും സമരംതുടരുന്ന സാഹചര്യത്തിൽ മറ്റ് സംഘടനകളുമായി ആലോചിച്ച് തുടർനടപടികൾ ആലോചിക്കാനും കമ്മിറ്റി തീരുമാനിച്ചു.

കളക്ടറുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സമരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടെങ്കിലും പ്രതികരിക്കാതെ സർക്കാരിനെയും നിയമത്തെയും വെല്ലുവിളിക്കുകയാണ് ക്വാറി ഉടമകൾ ചെയ്തതെന്ന് അസോസിയേഷൻ ആരോപിച്ചു. അതേസമയം, സമരം തുടരുമ്പോഴും ചില ക്രഷറുകളിൽനിന്ന് രാത്രികളിൽ ഉയർന്ന വിലയ്ക്ക് ഉത്പന്നങ്ങൾ നൽകുന്നുണ്ടെന്നും ആരോപിച്ചു.

യോഗത്തിൽ സംസ്ഥാന ഖജാൻജി ടി.മനോഹരൻ, കെ.ചന്ദ്രൻ, സി.മോഹനൻ, സി.വി.ശശി, കെ.അശോകൻ, വി.കെ. സന്തോഷ് കുമാർ, കെ.ജീവൻ, സി.പി.ബാബു, സി.പി.രാജൻ എന്നിവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha