സൗദിയിലേക്കുള്ള തൊഴിൽ വിസ സ്റ്റാമ്പിങ്ങിനും വിരലടയാളം നിർബന്ധമാക്കി
കണ്ണൂരാൻ വാർത്ത
റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസ പതിച്ച് നൽകുന്നതിനും വിരലടയാളം നിർബന്ധമാക്കി. മേയ് 29 മുതലാണ് പുതിയ നിയമം പ്രാബല്യത്തിലാകുക. ഇനി മുതൽ സൗദിയിൽനിന്ന് ഏത് വിസ ലഭിച്ചാലും ആവശ്യമായ രേഖകളുമായി ഇന്ത്യയിലെ വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തി വിരലടയാളം നൽകണം

മുംബൈ സൗദി കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സന്ദേശം ട്രാവൽ ഏജൻസികൾക്ക് നൽകിയത്. വിസ സ്റ്റാമ്പിങ്ങിനുള്ള അപേക്ഷക്കൊപ്പം വിരലടയാളം നൽകാത്ത രേഖകൾ പരിഗണിക്കില്ലെന്നും കോൺസുലേറ്റ് അറിയിപ്പിൽ പറഞ്ഞു. സന്ദർശക വിസക്കാർക്ക് നേരത്തെ ഈ നിയമം ബാധകമാക്കിയിരുന്നു.

തൊഴിൽ വിസക്ക് കൂടി വി.എഫ്.എസ് ഓഫിസിൽ നേരിട്ടെത്തേണ്ടി വരുമ്പോൾ ഇവിടുത്തെ തിരക്ക് ക്രമാതീതമായി വർധിക്കും. നിലവിൽ സന്ദർശക വിസ അപേക്ഷകൾ സമർപ്പിക്കാൻ തന്നെ വി.എഫ്.എസ് ഓഫിസിലേക്കുള്ള ഓൺലൈൻ അപ്പോയിൻമെന്റ് വൈകിയാണ് ലഭിക്കുന്നത്. പെട്ടെന്നുള്ള അവസരത്തിന് പ്രീമിയം ലോഞ്ച് വഴി അപേക്ഷിക്കണം. ഇതിന് അഞ്ചിരട്ടി ചെലവ് വരും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത