കൊളോളത്ത് വൻ മരംകൊള്ള
കണ്ണൂരാൻ വാർത്ത
ഇരിക്കൂർ : മുത്തപ്പൻകോട്ടത്തിന് സമീപത്തുള്ള കൂറ്റൻ മരം കൊള്ളസംഘം മുറിച്ചുകൊണ്ടുപോയി. അധികാരികളുടെ അനുമതി വാങ്ങാതെ ലക്ഷക്കണക്കിന് രൂപ വില വരുന്ന മരം മുറിച്ചു മാറ്റുകയും അധികാരികളുടെ ശ്രദ്ധ പതിയാതിരിക്കാൻ അവിടെ നിന്നും മരം കയറ്റി വില്പന ലക്ഷ്യമാക്കി നാല് കിലോമീറ്റർ അകലെ ഒരുസ്ഥലത്ത് കൊണ്ടുപോയിസൂക്ഷിച്ചിരിക്കുകയുമാണ്. 

പി.ഡബ്ല്യു.ഡി.യുടെ സ്ഥലത്തുള്ള മരം മുറിച്ച് മാറ്റുന്നതിനും അവിടെനിന്ന് ആ മരം കൊണ്ടുപോകുന്നതിനും ചില നടപടിക്രമങ്ങളും ചില നിയമവ്യവസ്ഥകളും നിലനിൽക്കുന്നുണ്ട്. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതിയോടുകൂടി പി.ഡബ്ല്യു.ഡി.ക്ക് പരസ്യപ്പെടുത്തിയതിന് ശേഷം മാത്രമേ ലേലം ചെയ്യാൻ പാടുള്ളൂ. ലേലം ചെയ്തു കിട്ടുന്ന തുക സർക്കാറിലേക്ക് അടച്ചതിനുശേഷമേ പി.ഡബ്ല്യു.ഡി അധികാരികൾ വന്ന് മുറിച്ചു മാറ്റാനും അവിടെനിന്ന് കൊണ്ടുപോകാനും പാടുള്ളൂ എന്നതാണ് നിയമം. ഇതൊന്നും ഇവിടെ പാലിക്കപ്പെട്ടതായി കരുതുന്നില്ല. 
മരം ലേലം ചെയ്തതായി ആർക്കും അറിയില്ല.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത