ഭിന്നശേഷി സൗഹൃദ കേരളം; ഓട്ടിസം കുട്ടികൾക്ക്‌ കോളേജുകളില്‍ പ്രത്യേക സംവരണം
കണ്ണൂരാൻ വാർത്ത
പഠനവൈകല്യമുള്ളവർക്ക് സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ ബിരു​ദ, ബിരുദാനന്തര കോഴ്സുകളിൽ പ്രത്യേക സീറ്റ് അനുവദിച്ച് ഉത്തരവായി. ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നീ ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ടവർക്ക് കൂടുതൽ പഠനാവസരം ലഭ്യമാക്കുന്നതിന്റെ ഭാ​ഗമായാണ് സർക്കാർ തീരുമാനം. ഈ അധ്യയനവർഷംമുതൽ ബിരുദ കോഴ്സുകളിൽ പരമാവധി മൂന്നു സീറ്റും ബിരുദാനന്തര ബിരുദത്തിന് ഒരു സീറ്റുമാണ് അനുവദിച്ചത്.

ഓട്ടിസം, ബുദ്ധിവൈകല്യം, പഠനവൈകല്യം, മാനസിക വെല്ലുവിളി എന്നിവയെ ഒറ്റ യൂണിറ്റായി പരി​ഗണിച്ച് മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം. വിദ്യാർഥികൾക്ക് താൽപ്പര്യമുള്ള കോഴ്സും കോളേജും തെരഞ്ഞെടുക്കാൻ സൗകര്യമൊരുക്കും.

നിലവിൽ ഈ വിദ്യാർഥികൾക്ക് ഭിന്നശേഷി (പി.ഡബ്ല്യു.ഡി) സംവരണത്തില്‍ ഉൾപ്പെടുത്തിയാണ് പ്രവേശനം. പ്രത്യേക സംവരണമുണ്ടായിരുന്നത് കലിക്കറ്റ് സർവകലാശാലയിൽ മാത്രമായിരുന്നു. പുതിയ തീരുമാനം വിദ്യാർഥികൾക്ക് കലാലയാന്തരീക്ഷം സാധ്യമാക്കും. ഇതോടെ പഠനത്തിനൊപ്പം സാമൂഹികവികാസവും ലഭ്യമാക്കുമെന്നാണ് ഉന്നതവി​​ദ്യാഭ്യാസ വകുപ്പിന്റെ പ്രതീക്ഷ. ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ തുല്യതയും പ്രാപ്തിയും ഉറപ്പാക്കാനുള്ള നടപടികളുണ്ടാകണമെന്ന് ഉന്നതവി​ദ്യാഭ്യാസ പരിഷ്കരണ കമീഷൻ ശുപാർശ ചെയ്തിരുന്നു.

വിദ്യാർഥികൾക്ക് സൗകര്യപ്രദമായ രീതിയിൽ കോഴ്സുകളുടെ രൂപകൽപ്പന, പരീക്ഷയെഴുതാൻ സാങ്കേതികവിദ്യയുടെ സഹായം, സർവകലാശാല, കോളേജ് സമിതികളിൽ ഭിന്നശേഷി പ്രാതിനിധ്യം തുടങ്ങിയവയും ഉടൻ നടപ്പാക്കിയേക്കും. സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് സമഗ്ര ഭിന്നശേഷി നയം തയ്യാറാക്കുന്നതിനുള്ള പദ്ധതികൾ പുരോ​ഗമിക്കുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത