വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ പീഡിപ്പിച്ചു; മൂന്ന് യുവാക്കൾ അറസ്റ്റിൽ
കണ്ണൂരാൻ വാർത്ത
വിവാഹവാഗ്‌ദാനം നൽകി പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്ന് യുവാക്കളെ കോയിപ്രം പൊലീസ് പിടികൂടി. ഇതേ പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ ഇയാളുടെ രണ്ട് സുഹൃത്തുക്കളും പിടിയിലായി.  
പെൺകുട്ടിയെ വീട്ടിൽ നിന്നും ബൈക്കില്‍ തട്ടിക്കൊണ്ടുപോയി വിവിധ സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചതിന്, തിരുവനന്തപുരം പഴയകുന്നുമ്മേൽ അടയമൺ തോളിക്കുഴി ദിയാ വീട്ടിൽ നിന്നും തൊട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് വള്ളിക്കാട്ടു വീട്ടിൽ താമസിക്കുന്ന ജിഫിൻ ജോർജ്ജ് (27) ആണ് പീഡനക്കേസില്‍ അറസ്റ്റിലായത്. വിവാഹം ചെയ്യാമെന്ന് പറഞ്ഞാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
 
കുട്ടിയുടെ അമ്മയുടെ മൊഴിപ്രകാരമാണ് കേസ്. കഴിഞ്ഞമാസം 18 ന് കുട്ടിയെ ഇയാൾ മലപ്പുറം കുറ്റിപ്പുറത്തെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചതായി കുട്ടി പൊലീസിന് മൊഴി നൽകി. പിന്നീട് 30 ന് രാവിലെ 9.30 ന് ബൈക്കിൽ കോന്നിയിലെത്തിച്ച് അവിടെ നിന്നും ബസിൽ തിരുവനന്തപുരത്തും പിറ്റേന്ന് ട്രെയിനിൽ മംഗലാപുരത്ത് ലോഡ്‌ജ് മുറിയിൽ വച്ച് വീണ്ടും പീഡിപ്പിച്ചു. ഇരുവരെയും മംഗലാപുരത്ത് നിന്നും കൂട്ടിക്കൊണ്ടുവരികയായിരുന്നു. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച തോട്ടപ്പുഴശ്ശേരി ചിറയിറമ്പ് പനച്ചേരിമുക്ക് കുഴിമണ്ണിൽ വീട്ടിൽ മെൽവിൻ.ടി മൈക്കിൾ (24), കോട്ടയം ഉദയനാപുരം വൈക്കപ്രയാർ കൊച്ചുതറ വീട്ടിൽ നിന്നും മാരാമൺ കണ്ടത്തിൽ വീട്ടിൽ ജിമ്മി തോമസ് (24) എന്നിവരാണ് അറസ്റ്റിലായത്.
 
ഇരുവരും ജിഫിന്റെ സുഹൃത്തുക്കളാണ്. ഈ വർഷം ഫെബ്രുവരി , മാർച്ച് മാസങ്ങളിലാണ് ഇവർ പെൺകുട്ടിയെ പീഡിപ്പിച്ചത്. പെൺകുട്ടിയുടെയും ജിഫിന്റെയും ഫോണും കസ്റ്റഡിയിലെടുത്തു. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച ബൈക്ക് കണ്ടുകിട്ടിയില്ല. കോയിപ്രം പോലീസ് ഇൻസ്‌പെക്‌ടർ സജീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ.മാരായ ഉണ്ണികൃഷ്‌ണൻ, ഷൈജു, എസ്.സി.പി.ഒ ജോബിൻ, സി.പി.ഒ.മാരായ നെബു, സുജിത് എന്നിവരാണുള്ളത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത