താനൂരിൽ 22 പേർ മരിക്കാനിടയായ ബോട്ടിന്റെ ഉടമ നാസറിന്റെ വാഹനവും ഡ്രൈവറും പൊലീസ് കസ്റ്റഡിയിൽ. കൊച്ചിയിൽവെച്ചാണ് വാഹനം പൊലീസ് പിടികൂടിയത്.
നാസർ വാഹനത്തിലുണ്ടായിരുന്നില്ല. ഡ്രൈവറും നാസറിന്റെ സഹോദരങ്ങളുമാണ് വാഹനത്തിൽ യാത്ര ചെയ്തിരുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കാറിൽ കണ്ടെത്തിയ നാസറിന്റെ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു