മട്ടന്നൂർ ചാവശ്ശേരിയിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചാവശ്ശേരി: ചാവശ്ശേരി ഹയർ സെക്കണ്ടറി സ്കൂളിന് സമിപം സ്കൂട്ടർ കാറിലിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. 2 പേർക്ക് പരിക്കേറ്റു. വടകര ചോറോട് സ്വദേശി ഫൈസലാ(47)ണ് മരിച്ചത്. ഇന്ന് വൈകീട്ട് 5.30 ഓടെയാണ് അപകടം. ഉളിയിലെ ഭാര്യവീട്ടിൽ നിന്നും മട്ടന്നൂർ ഭാഗത്തേക്ക് പോകവേയാണ് ഫൈസൽ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. എതിരെ വന്ന സൈക്കിളിൽ ഇടിച്ച ശേഷം നിയന്ത്രണം വിട്ട് സ്കൂട്ടർ റോഡരികിലെ കാറിൽ ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന ഷാനിദ്(38), സൈക്കിൾ യാത്രക്കാരനായ വിദ്യാർഥി ഇന്ദ്രജിത്ത് (14) എന്നിവർക്കും പരിക്കേറ്റു.

വടകര ചോറോട് ഹുസൈൻ ചാപ്പയിൽ - അസ്മ ദമ്പതികളുടെ മകനാണ് ഫൈസൽ.
ഉളിയിൽ പാച്ചിലാളത്തെ റാബിയ മൻസിലിൽ സഫീറയാണ് ഭാര്യ.
മക്കൾ: ഷബ്ന, അൽ ഫത്താഹ്.

മൃത് ദേഹം കണ്ണൂർ സ്വകാര്യ ശുപത്രിയിൽ.
നാളെ രാവിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മയ്യിത്ത് സ്വദേശമായ വടകരയിലേക്ക് കൊണ്ട് പോകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha