വെള്ളവും വെളിച്ചവും ഇല്ല; വീർപ്പുമുട്ടി കൂട്ടുപുഴ പൊലീസ് എയ്ഡ്പോസ്റ്റ്
കണ്ണൂരാൻ വാർത്ത
ഇ​രി​ട്ടി: അ​സൗ​ക​ര്യ​ങ്ങ​ളി​ൽ വീ​ർ​പ്പു​മു​ട്ടി അ​വ​ഗ​ണ​ന​യി​ൽ ക​ഴി​യു​ക​യാ​ണ് സം​സ്ഥാ​ന അതി​ർ​ത്തി​യി​ലെ കൂ​ട്ടു​പു​ഴ പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ലെ പൊ​ലീ​സു​കാ​ർ. പ്രാ​ഥ​മി​ക സൗ​ക​ര്യ​ങ്ങ​ൾ പോ​ലു​മി​ല്ലാ​തെ​യാ​ണ് കേ​ര​ള- ക​ർ​ണാ​ട​ക അ​തി​ർ​ത്തി​യാ​യ കൂ​ട്ടു​പു​ഴ​യി​ലെ ഈ ​പൊ​ലീ​സ് എ​യ്ഡ്പോ​സ്റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​രി​ട്ടി ഡി​വൈ.​എ​സ്.​പി​യു​ടെ കീ​ഴി​ലു​ള്ള ഇ​രി​ട്ടി, ക​രി​കോ​ട്ട​ക്ക​രി, ആ​റ​ളം, ഉ​ളി​ക്ക​ൽ, ഇ​രി​ക്കൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ 5 പൊ​ലീ​സു​കാ​ർ 24 മ​ണി​ക്കൂ​ർ മാ​റി​മാ​റി ജോ​ലി ചെ​യ്യേ​ണ്ടി​വ​രു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ന്റെ ദു​ര​വ​സ്ഥ​യാ​ണി​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 21 ല​ക്ഷം രൂ​പ മു​ട​ക്കി​ൽ എ​ക്സൈ​സി​ന് പു​തി​യ ക​ണ്ടെ​യ്ന​ർ ഓ​ഫി​സ് കൂ​ട്ടു​പു​ഴ അ​തി​ർ​ത്തി​യി​ൽ എ​ത്തി​യ​ത്. ആ​ർ.​ടി.​ഒ​.ക്ക് അ​തി​ർ​ത്തി​യി​ൽ പു​തി​യ ഓ​ഫി​സ് ല​ഭി​ച്ചെ​ങ്കി​ലും പൊ​ലീ​സി​ന്റെ ദു​ര​വ​സ്ഥ​ക്ക് യാ​തൊ​രു പ​രി​ഹാ​ര​വു​മി​ല്ല. ല​യ​ൺ​സ് ക്ല​ബ് നി​ർ​മി​ച്ചു​കൊ​ടു​ത്ത ചെ​റി​യ എ​യ്ഡ്പോ​സ്റ്റ് ബാ​ന​റു​ക​ൾ കൊ​ണ്ട് മ​റ​ച്ചാ​ണ് പൊ​ലീ​സ് ജോ​ലി ചെ​യ്യു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ കീ​ഴി​ലു​ള്ള സ്ഥ​ല​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പൊ​ലീ​സ് എ​യ്ഡ് പോ​സ്റ്റി​ൽ പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ നി​ർ​വ​ഹി​ക്കാ​നും മ​തി​യാ​യ വി​ശ്ര​മ സൗ​ക​ര്യ​ങ്ങ​ളും വെ​ള്ള​വും വെ​ളി​ച്ച​വും വൈ​ദ്യു​തി​യു​മി​ല്ലാ​തെ പൊ​ലീ​സു​കാ​ർ കൊ​ടും​ചൂ​ടി​ൽ വെ​ന്തു​രു​കു​ന്ന​ത് കേ​ര​ള​ത്തി​ന്റെ പൊ​ലീ​സ് സേ​ന​ക്കുത​ന്നെ നാ​ണ​ക്കേ​ടാ​വുകയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത