സുഡാനിൽ വെടിയേറ്റുമരിച്ച ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ മൃതദേഹം എത്തിച്ചു
കണ്ണൂരാൻ വാർത്ത
സുഡാൻ ആഭ്യന്തര കലാപത്തിൽ വെടിയേറ്റ് മരിച്ച കണ്ണൂർ ആലക്കോട് സ്വദേശി ആൽബർട്ട് അഗസ്റ്റിന്റെ (48) മൃതദേഹം രാവിലെ ആറിന്
വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹി പാലം എയർഫോഴ്സ് വിമാനത്താവളത്തിലെത്തി.

നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമേന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള തുടർ നടപടികൾ ആരംഭിച്ചു. എമിഗ്രേഷൻ ക്ലിയറൻസ് ഉൾപ്പെടെയുള്ള തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ഇന്നു തന്നെ നാട്ടിലെത്തിക്കും. 

213 യാത്രക്കാരാണ് ഇന്ന് എത്തിച്ചേർന്നത്. സംഘത്തിലുണ്ടായിരുന്ന മലയാളി കണ്ണൂർ പഴയങ്ങാടി സ്വദേശി മുഹമ്മദ് റിയാസ് നാലകത്ത് അഞ്ച് വർഷമായി സുഡാനിൽ അഗ്രികൾച്ചറൽ ഫാമിൽ സ്റ്റോർ കീപ്പർ ആണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത