സ്പെ​ഷ്യ​ൽ​ ​ആ​ക്‌ട്​ വ​ഴി ഓ​ൺ​ലൈ​ൻ വി​വാ​ഹം നടത്താൻ ഹൈക്കോടതി അനുമതി
കണ്ണൂരാൻ വാർത്ത
സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം ഓൺലൈനായി വിവാഹം നടത്തണമെന്ന വധൂവരന്മാരുടെ ആവശ്യം നിഷേധിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഇത്തരം വിവാഹങ്ങൾ രജിസ്റ്റർ ചെയ്യാൻ 2021 സെപ്തംബർ ഒമ്പതിനു നൽകിയ ഇടക്കാല ഉത്തരവ് അന്തിമമാക്കുകയും ചെയ്തു.ഓൺലൈൻ വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ അപാകതയില്ലെന്ന് തിരുവനന്തപുരം സ്വദേശി ധന്യ മാർട്ടിൻ നൽകിയ ഹർജിയിൽ, ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ 2021 ആഗസ്റ്റിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സമാന ഹർജികൾ മറ്റൊരു ബെഞ്ച് നിരസിച്ചതിനാൽ ഈ ഹർജി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. തുടർന്ന് ഹർജിയിൽ വധൂവരന്മാർ ഓൺലൈനിൽ ഹാജരായാൽ വിവാഹം രജിസ്റ്റർ ചെയ്തു നൽകാൻ വിവാഹ രജിസ്ട്രേഷൻ ഓഫീസർക്ക് ഇടക്കാല ഉത്തരവിലൂടെ ഡിവിഷൻ ബെഞ്ച് നിർദ്ദേശം നൽകി. ഈ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയത്. 2000ലെ ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം ഇലക്ട്രോണിക് രേഖകൾക്ക് നിയമസാധുതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാൻ വധൂവരന്മാർ വിവാഹ രജിസ്ട്രേഷൻ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. വധൂവരന്മാരിൽ ഒരാൾ വിദേശത്താണെന്നും കൊവിഡ് നിയന്ത്രണമുള്ളതിനാൽ നാട്ടിലെത്താനാവില്ലെന്നും വ്യക്തമാക്കി നിയമത്തിൽ ഇളവു തേടി പലരും ഹൈക്കോടതിടതിയെ സമീപിച്ചിരുന്നു. ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് അന്തിമമാക്കിയതോടെ ഇനി ഇത്തരം വിവാഹങ്ങൾക്കായി ഹൈക്കോടതിയെ സമീപിക്കേണ്ടതില്ല.

സാക്ഷികൾ നേരിട്ട്ഹാജരാകണം

▪︎ഓൺലൈൻ വിവാഹത്തിന്റെ സാക്ഷികൾ ഓഫീസർ മുമ്പാകെ നേരിട്ട് ഹാജരാകണം.
▪︎തിരിച്ചറിയാൻ പാസ്പോർട്ടിന്റെയോ മറ്റ് തിരിച്ചറിയൽ രേഖയുടെയോ പകർപ്പ് നൽകണം.
▪︎ വധൂവരന്മാരുടെ പവർ ഒഫ് അറ്റോർണിയുള്ളവർ ഇവർക്കു വേണ്ടി ഒപ്പുവയ്ക്കണം.
▪︎ വിവാഹത്തീയതിയും സമയവും മാര്യേജ് ഓഫീസർ തീരുമാനിച്ച് നേരത്തെ അറിയിക്കണം.
▪︎ ഏതു ഓൺലൈൻ പ്ളാറ്റ്‌ഫോം വേണമെന്ന് ഓഫീസർക്ക് തീരുമാനിക്കാം.
▪︎ വിവാഹം നടത്തിക്കഴിഞ്ഞ് സർട്ടിഫിക്കറ്റ് നിയമപ്രകാരം നൽകണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത