ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി ത്രിവത്സര ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്)
എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന എ ഐ സി ടി അംഗീകാരമുള്ള ത്രിവത്സര ഹാന്റ്‌ലൂം ആന്റ് ടെക്‌സ്റ്റൈല്‍ ടെക്‌നോളജി ഡിപ്ലോമ കോഴ്‌സിന് അപേക്ഷ
ക്ഷണിച്ചു. എസ് എസ് എല്‍ സി അഥവാ തത്തുല്യ പരീക്ഷയില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച്
പാസ്സായവര്‍ക്ക് അപേക്ഷിക്കാം. 

പ്രായം 2023 ജൂലൈ 1ന് 15 വയസ്സിനും 23 വയസ്സിനും മദ്ധ്യേ
ആയിരിക്കണം. പട്ടികജാതി/പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പരമാവധി പ്രായം 25 വയസ്. 20 ശതമാനം സീറ്റുകള്‍
നെയ്ത്തു വിഭാഗത്തില്‍പെട്ടവര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. കൂടാതെ കേരള ഗവണ്‍മെന്റ്
സംവരണതത്വം അനുസരിച്ചുള്ള സംവരണവും അനുവദിക്കും. 

കണ്ണൂരിലെ ആകെയുള്ള 40 സീറ്റില്‍ 30 സീറ്റ് കേരളത്തില്‍ നിന്നുള്ളവര്‍ക്കും തമിഴ്‌നാട്-6, കര്‍ണ്ണാടക-2, പോണ്ടിച്ചേരി-2, എന്നീ അനുപാതത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമായി നീക്കിവെച്ചിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സേലം-17, വെങ്കിടഗിരി-3, ഗഡക്-3 എന്നീ അനുപാതത്തില്‍ ഐ ഐ എച്ച് ടികളില്‍ പ്രവേശനം ലഭിക്കും. 

പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഗവണ്‍മെന്റ് അനുവദിക്കുന്ന നിരക്കില്‍ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്. അപേക്ഷ നേരിട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓണ്‍ലൈനായി www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയും സമര്‍പ്പി
ക്കാം. അപേക്ഷഫോറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും, എല്ലാ ജില്ലാ വ്യവസായ കേന്ദ്രങ്ങളില്‍
നിന്നും, മുകളില്‍ നല്‍കിയ വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും. 

അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി മെയ് 26. വിശദവിവരങ്ങള്‍ക്ക് താഴെ പറയുന്ന വിലാസത്തില്‍ ബന്ധപ്പെടുക. എക്‌സിക്യൂട്ടിവ് ഡയരക്ടര്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി-കണ്ണൂര്‍, കിഴുന്ന പി ഓ, തോട്ടട, കണ്ണൂര്‍ 7. ഫോണ്‍ 0497 2835390, 0497 2965390
        


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha