ഹാട്രിക് നേട്ടവുമായി കണ്ണൂര്‍; ജില്ലാ പഞ്ചായത്തിന്റെ അഭിനന്ദനം
കണ്ണൂരാൻ വാർത്ത

എസ് എസ് എല്‍ സി പരീക്ഷയില്‍ ജില്ലക്ക് മൂന്നാം തവണയും ഒന്നംസ്ഥാനമെന്ന നേട്ടം കൈവരിച്ചതില്‍ മുഴുവന്‍ വിജയികളെയും അവര്‍ക്ക് മികച്ച പിന്തുണ നല്‍കിയ അധ്യാപകരെയും രക്ഷിതാക്കളെയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അഭിനന്ദിച്ചു. 99.94 ശതമാനം വിജയമാണ് ജില്ല നേടിയത്. കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ് അഭിമാനകരമായ നേട്ടമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.

തദ്ദേശ സ്ഥാപനമെന്ന നിലയില്‍
പരമാവധി പിന്തുണ നല്‍കാന്‍ ശ്രമിച്ചുവെന്നും അവര്‍ പറഞ്ഞു. 198 കേന്ദ്രങ്ങളിലായി 35285 വിദ്യാര്‍ഥികളാണ് ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതിയത്. 40 ലക്ഷം രൂപ ചെലവില്‍ ജില്ലാപഞ്ചായത്ത് നടപ്പാക്കിയ സ്‌മൈല്‍, മുകുളം പദ്ധതികള്‍ വിജയം കണ്ടു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിദഗ്ധരായ അധ്യാപകരുടെ നേതൃത്വത്തില്‍ പ്രത്യേക മൊഡ്യുള്‍ തയ്യാറാക്കിയാണ് സ്‌കൂളുകളില്‍ പരിശീലനം നല്‍കിയത്. പട്ടികവര്‍ഗ മേഖലകളില്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പുകള്‍ നടത്തി. ഭക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടെ നല്‍കി സ്‌കൂളുകളില്‍ രണ്ട് മാസത്തോളം പ്രത്യേക പരിശീലന ക്ലാസുകള്‍ നടത്തി. വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കിയാണ് പരിശീലനം നല്‍കിയത്.

പരാജയപ്പെട്ട വിദ്യാര്‍ഥികളെ സേ പരീക്ഷയിലൂടെ വിജയിപ്പിക്കാനുള്ള സഹായങ്ങള്‍ നല്‍കുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്ര വ്യാസ് പറഞ്ഞു
.
ജില്ലാപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചേമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ.കെ കെ രത്‌നകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ യു പി ശോഭ, അഡ്വ.ടി സരള, വി കെ സുരേഷ് ബാബു, ജില്ലാപഞ്ചായത്ത് അംഗം സി പി ഷിജു, ഡി ഡി ഇ വി എ ശശീന്ദ്രവ്യാസ്, ഡയറ്റ് പ്രിന്‍സിപ്പല്‍ വി വി പ്രേമരാജന്‍ എന്നിവര്‍ പങ്കെടുത്തു. തുടര്‍ന്ന് മധുര വിതരണവും നടന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത