നാല് വയസ്സുകാരിയായ മകള്‍ക്കൊപ്പം കിടക്കുമ്പോള്‍ ലൈംഗികാവശ്യം നിരസിച്ചു; ഭാര്യയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ച് കൊന്നു
കണ്ണൂരാൻ വാർത്ത
ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് ഏലംകുളത്തെ പൂത്രോടി കുഞ്ഞലവിയുടെയും നഫീസയുടെയും മകള്‍ ഫാത്തിമ ഫഹ്നയാണ് കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് സ്വദേശി പാറപ്പുറവന്‍ മുഹമ്മദ് റഫീഖ് ആണ് അറസ്റ്റിലായത്.

ശനിയാഴ്ച രാത്രി ഏലംകുളത്തെ സ്വന്തം വീട്ടില്‍, ഭര്‍ത്താവിനും നാലുവയസുകാരി മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്നതായിരുന്നു ഫഹ്ന. ലൈംഗികാവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഇയാള്‍ പരപുരുഷ ബന്ധം ആരോപിച്ച് മര്‍ദിക്കുകയായിരുന്നു.

അര്‍ദ്ധരാത്രിയോടെ മുറിയില്‍ നിന്നും ഒച്ചയും ബഹളവും കേട്ട് അടുത്തുള്ള റൂമില്‍ കിടന്നുറങ്ങുകയായിരുന്ന ഫഹ്നയുടെ മാതാവ് ചെന്ന് നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോകുന്ന റഫീഖിനെ കണ്ടു. കട്ടിലില്‍ കെട്ടിയിട്ട് വായില്‍ തുണി തിരുകിയ നിലയിലാണ് ഫഹ്നയെ കണ്ടത്. ഉടന്‍ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത