കീം രജിസ്‌ട്രേഷൻ പൂർത്തിയായി ; 1.78 ലക്ഷം അപേക്ഷകർ
കണ്ണൂരാൻ വാർത്ത
തിരുവനന്തപുരം : സംസ്ഥാനത്ത്‌ മെഡിക്കൽ, എൻജിനിയറിങ്‌, ആർക്കിടെക്‌ചർ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ, അഗ്രികൾച്ചറൽ ഉൾപ്പെടെ നീറ്റ്‌ റാങ്ക്‌ പരിഗണിക്കുന്ന കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ തിങ്കളാഴ്‌ച വൈകിട്ട്‌ പൂർത്തിയായി. അപേക്ഷകർ 1.78 ലക്ഷം കവിഞ്ഞു. മുന്‍വർഷത്തേക്കാൾ 11,000 പേര്‍ അധികം രജിസ്റ്റർ ചെയ്‌തു. നീറ്റ്‌ എഴുതുന്നവർ കീമിൽ രജിസ്റ്റർ ചെയ്‌തില്ലെങ്കിൽ സംസ്ഥാന റാങ്ക്‌ പട്ടികയിൽ ഇടംനേടില്ല. കോഴ്‌സുകൾ കൂട്ടിച്ചേർക്കാൻ രണ്ടുദിവസംകൂടി അനുവദിച്ചു.

എൻജിനിയറിങ്ങിന്‌ ഇത്തവണ 95,000 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. തിങ്കളാഴ്‌ചമാത്രം 15,000 പേർ രജിസ്റ്റർ ചെയ്‌തു. സംസ്ഥാനത്ത്‌ പ്രവേശന പരീക്ഷ നടത്തുന്ന എൻജിനിയറിങ്‌, ഫാർമസി കോഴ്‌സുകളിലേക്ക്‌ 1,22,000 പേർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. ഇവർ മെയ്‌ 17ന്‌ രാവിലെ നടത്തുന്ന ഒന്നാം പേപ്പറും (ഫിസിക്സ് & കെമിസ്ട്രി) ഉച്ചയ്‌ക്ക്‌ നടത്തുന്ന രണ്ടാം പേപ്പറും (മാത്തമാറ്റിക്സ്) എഴുതണം. ബുധൻ വൈകിട്ട്‌ അഞ്ചുവരെ www.cee.kerala.gov.in കോഴ്‌സുകൾ കൂട്ടിച്ചേർക്കാം. ഹെൽപ് ലൈൻ: 0471 2525300.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത