വേദാമ്പർ പള്ളിയിൽ ഇന്ന് ഏഴ് ബാങ്കൊലികൾ
കണ്ണൂരാൻ വാർത്ത
പ​ഴ​യ​ങ്ങാ​ടി: റ​മ​ദാ​നി​ൽ ലൈ​ല​ത്തു​ൽ ഖ​ദ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന രാ​വു​ക​ളി​ലൊ​ന്നാ​യ ഇ​രു​പ​ത്തേ​ഴാം രാ​വി​ൽ പ​തി​വ് ബാ​ങ്കു വി​ളി​ക​ൾ​ക്കു​പ​രി​യാ​യി ഏ​ഴ് ബാ​ങ്കു​വി​ളി​ക​ൾ കൂ​ടി ഉ​യ​രു​ന്ന പ​ള്ളി​യാ​ണ് മാ​ട്ടൂ​ൽ നോ​ർ​ത്ത് വേ​ദാ​മ്പ​ർ ജു​മാ മ​സ്ജി​ദ്. രാ​ത്രി​യി​ലെ ഇ​ശാ ബാ​ങ്കി​ന് ശേ​ഷം ഓ​രോ പ​തി​ന​ഞ്ച് മി​നി​റ്റി​ലും ബാ​ങ്ക് വി​ളി​ക്കു​ന്ന​ത് വേ​ദാ​മ്പ​ർ ജു​മ മ​സ്ജി​ദി​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്.

ത​ല​മു​റ​ക​ൾ​ക്കു മു​മ്പേ ഇ​തു ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. വേ​ദാ​മ്പ​ർ ജു​മ മ​സ്ജി​ദു​മാ​യി ബ​ന്ധ​പ്പെ​ട്ട പൂ​ർ​വി​ക​ർ പു​റ​ത്തി​ൽ പ​ള്ളി​യി​ലെ അ​ബ്ദു​ൽ​ഖാ​ദ​ർ സാ​നി​യു​ടെ ശി​ഷ്യ​രാ​യി​രു​ന്നു​വെ​ന്നും പു​റ​ത്തി​ൽ പ​ള്ളി​യി​ൽ ഇ​രു​പ​ത്തേ​ഴാം രാ​വി​ൽ ഇ​ശാ ബാ​ങ്കി​ന്റെ തു​ട​ർ​ച്ച​യാ​യി ഏ​ഴ് ബാ​ങ്ക് വി​ളി​ക​ളു​ണ്ടാ​യി​രു​ന്ന​ത് അ​വ​ലം​ബ​മാ​ക്കി വേ​ദാ​മ്പ​ർ ജു​മ മ​സ്ജി​ദി​ലും ഈ​രീ​തി തു​ട​ർ​ന്നു​വെ​ന്നാ​ണ് ച​രി​ത്രം.

ഇ​രു​പ​ത്തേ​ഴാം രാ​വി​ൽ പു​ല​ർ​ച്ച​വ​രെ സ​ജീ​വ​മാ​ണ് പ​ള്ളി​യും പ​രി​സ​ര​വും. ബ​ന്ധു മി​ത്ര​ങ്ങ​ളു​ടെ ഖ​ബ​ർ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നാ​യി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് വേ​ദാ​മ്പ​ർ ഖ​ബ​ർ​സ്ഥാ​നി​ൽ എ​ത്താ​റു​ള്ള​ത്. വീ​ടു​ക​ളി​ൽ നി​ന്ന് പ​ള്ളി​യി​ലേ​ക്ക് പ​ല​ഹാ​ര​ങ്ങ​ളു​മെ​ത്തും. മാ​ട്ടൂ​ലി​ൽ ആ​ദ്യം ജു​മു​അ ന​മ​സ്കാ​രം ആ​രം​ഭി​ച്ച​ത് വേ​ദാ​മ്പ​ർ പ​ള്ളി​യി​ലാ​ണെ​ന്ന് രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ട ച​രി​ത്ര​രേ​ഖ​ക​ളി​ലു​ണ്ട്.

ഈദുൽ ഫിത്വർ വെള്ളിയാഴ്ചയെന്ന് ഹിജ്റ എജു​ക്കേഷൻ ആൻഡ് റിസർച്ച് ട്രസ്റ്റ്
പ്ര​വാ​ച​ക​നെ​യും അ​നു​ച​ര​ന്മാ​രെ​യും ബ​ഹു​മാ​ന​പു​ര​സ​രം വേ​ദാ​മ്പ​ർ എ​ന്ന് വി​ളി​ച്ചി​രു​ന്ന​തി​ൽ നി​ന്നാ​ണ് പ​ള്ളി​ക്ക് വേ​ദാ​മ്പ​ർ എ​ന്ന പേ​ര് ല​ഭി​ച്ച​തെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ബ​ഹു​മാ​ന​സൂ​ച​ക​മാ​യി പാ​ർ​സി ഭാ​ഷ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ''പൈ​ഗ​മ്പ​ർ'' എ​ന്ന പ​ദ​മാ​ണ് വേ​ദാ​മ്പ​റാ​യി പ​രി​ണ​മി​ച്ച​തെ​ന്നാ​ണ് അ​നു​മാ​നം.

സ​മ​സ്ത​യു​ടെ ഉ​ന്ന​ത ശീ​ർ​ഷ​രാ​യ ക​ണ്ണി​യ​ത്ത് അ​ഹ​മ്മ​ദ് മു​സ് ലി​യാ​ർ, ഇ.​കെ. അ​ബൂ​ബ​ക്ക​ർ മു​സ് ലി​യാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക് ഈ ​പ​ള്ളി​യും ദ​ർ​സു​മാ​യും അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. നാ​ദാ​പു​രം കീ​ഴ​ന കു​ഞ​ബ്ദു​ള്ള മു​സ് ലി​യാ​രും പി​ൽ​ക്കാ​ല​ത്ത് കെ.​പി. ഹം​സ മു​സ് ലി​യാ​ർ ചി​ത്താ​രി​യു​മൊ​ക്കെ മു​ദ​രി​സു​മാ​രാ​യി സേ​വ​നം അ​നു​ഷ്ടി​ച്ച ദ​ർ​സാ​ണ് ഇ​വി​ട​ത്തേ​ത്.

വ്യ​ത്യ​സ്ത മ​ത സം​ഘ​ട​ന​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല​രും വേ​ദാ​മ്പ​ർ ദ​ർ​സി​ലെ പ​ഠി​താ​ക്ക​ളാ​യി​രു​ന്നു. ജ​മാ​അ​ത്തെ ഇ​സ് ലാ​മി കേ​ര​ള മു​ൻ അ​മീ​ർ ടി.​കെ. അ​ബ്ദു​ല്ല വേ​ദാ​മ്പ​ർ പ​ള്ളി ദ​ർ​സി​ൽ പ​ഠ​നം ന​ട​ത്തി​യ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ഓ​ർ​മ​ക്കു​റി​പ്പു​ക​ളി​ൽ അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത