കെ.വി സാറയോടൊപ്പം കെ.വി ജമീല, ഫിറോഷ, കെ.വി നസീമ എന്നിവരാണ് സംരംഭം നടത്തുന്നത്. ജീവിത പ്രയാസങ്ങളാൽ വീർപ്പുമുട്ടുമ്പോഴാണ് 2015 ൽ തീരമൈത്രി പദ്ധതിയിലൂടെ ഇവർ ഉണക്ക ചെമ്മീൻ വ്യാപാരം ആരംഭിക്കുന്നത്. ഫിഷറീസ് വകുപ്പിന് കീഴിൽ ആരംഭിച്ച സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) വഴിയാണ് ഇവരുടെ ജീവിതത്തിന് നിറംപിടിച്ചത്. പട്ടുവം പഞ്ചായത്തിലെ കൂത്താട്ട് 2015 ലാണ് "രുചി’ എന്ന പേരിൽ ഉണക്ക ചെമ്മീൻ, പുഴമത്സ്യ യൂണിറ്റ് ആരംഭിച്ചത്. തുടക്കത്തിൽ പ്രതിസന്ധി ഏറെയുണ്ടായെങ്കിലും ഇവർ പതറാതെ മുന്നോട്ടുനീങ്ങി. ഇപ്പോൾ സംരംഭം മികച്ച നിലയിൽ മുന്നേറുന്നു.
മാസം നാല് ക്വിന്റൽ ചെമ്മീൻ വിൽപ്പന നടത്തുന്നു. പട്ടുവം പുഴയിൽനിന്ന് പിടിക്കുന്ന ചെമ്മീനാണ് വാങ്ങുന്നത്. നാടൻ മഞ്ഞളും ഉപ്പും ചേർത്ത് സംസ്കരിക്കുന്ന ഇവ ഒരു വർഷത്തോളം കേടുകൂടാതെ സൂക്ഷിക്കാം. മലയോര മേഖലയടക്കം ജില്ലയിലെ മിക്കയിടത്തും ഇവരുടെ ഉൽപ്പന്നം ലഭിക്കും. ഫിഷറീസ് വകുപ്പിന്റെ ആലുവ ഡിപ്പോ വഴിയും ലഭ്യമാണ്. മികച്ച പാക്കിങ്ങിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. പ്രവർത്തന മികവുള്ളതിനാൽ മൊബൈൽ കിയോസ്കും ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു