ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 8 March 2023

ഇരിക്കൂർ പുഴ കുഴിച്ചു കോരി മണൽ മാഫിയ സംഘം

ഇരിക്കൂർ : വേനലിൽ വെള്ളം കുറഞ്ഞ ഇരിക്കൂർ പുഴയിൽ മണൽ വാരൽ വ്യാപകം. മുൻപ് പുഴയുടെ വിവിധ ഭാഗങ്ങൾ മണൽ മാഫിയകൾ കയ്യടക്കിയ അവസ്ഥയായിരുന്നു. എന്നാൽ പൊലീസിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് മണൽക്കടത്ത് പാടെ നിലച്ചിരുന്നു. വെള്ളം കുറഞ്ഞതോടെയാണ് പ്രദേശത്ത് വീണ്ടും മണലൂറ്റ് വ്യാപകമായത്.പുഴയുടെ ഇരിക്കൂർ പഞ്ചായത്തിന്റെ ഭാഗത്തോടു ചേർന്ന സ്ഥലങ്ങൾക്കു പകരം കൂടാളി പഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന മറുകരയിലാണ് ഇപ്പോൾ മണലൂറ്റും കടത്തും വ്യാപകമായിരിക്കുന്നത്. 

പുലർച്ചെയും രാത്രിയുമാണ് മണൽ സംഭരണവും കടത്തും നടക്കുന്നത്. നൂറു കണക്കിനു ചാക്കുകളിൽ നിറച്ച മണൽ വാഹനങ്ങളിൽ കയറ്റിക്കൊണ്ടുപോവുകയാണ്. പുഴയിൽ വലിയ കുഴികളുണ്ടാക്കിയാണ് മണൽ ശേഖരിക്കുന്നത്. പുഴയുടെ ആയിപ്പുഴ, കൂരാരി ഭാഗങ്ങളിൽ ഇത്തരത്തിൽ ഒട്ടേറെ കുഴികളുണ്ട്. അധികൃതർ അനധികൃത മണലൂറ്റിനെതിരെ നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog