കണ്ണൂര്‍: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സിപിഎമ്മില്‍ ആരോപണത്തിനിടയാക്കിയ ആയുര്‍വേദ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. കണ്ണൂര്‍ മൊറാഴയിലെ വൈദേകം റിസോര്‍ട്ടിലാണ് പരിശോധന നടത്തുന്നത്. ഇ.പി.ജയരാജന്റെ ഭാര്യ ഇന്ദിരയാണ് ഈ റിസോര്‍ട്ടിന്റെ ചെയര്‍പേഴ്‌സണ്‍. ഇവരുടെ മകനും റിസോര്‍ട്ടില്‍ നിക്ഷേപമുണ്ട്.
ഉച്ചയ്ക്ക് ശേഷമാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധനയ്‌ക്കെത്തിയത്. റിസോര്‍ട്ടില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നോ എന്നത് സംബന്ധിച്ച് ആദായ നികുതി വകുപ്പ് ഇതുവരെ പ്രതികരണം ഒന്നും നല്‍കിയിട്ടില്ല. പരിശോധന സംബന്ധിച്ചും ആദായ നികുതി വകുപ്പും റിസോര്‍ട്ട് അധികൃതരും പ്രതികരിച്ചിട്ടില്ല.
ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് അനധികൃത സ്വത്ത് സമ്പാദന ആരോപണം ഇ.പി.ജയരാജനെതിരെ പാര്‍ട്ടിയില്‍ ഉയര്‍ന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു