ഉ​ളി​യി​ല്‍ അപകടം: മരിച്ചവർ ബന്ധുക്കൾ, ദുരന്തം കുടകിലേക്കുള്ള യാത്രക്കിടെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

ഉ​ളി​യി​ല്‍ അപകടം: മരിച്ചവർ ബന്ധുക്കൾ, ദുരന്തം കുടകിലേക്കുള്ള യാത്രക്കിടെ

മ​ട്ട​ന്നൂ​ര്‍: ഇ​രി​ട്ടി റോ​ഡി​ല്‍ ഉ​ളി​യി​ല്‍ പാ​ല​ത്തി​നു​സ​മീ​പം കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മരിച്ചത് കു​ടും​ബ​ത്തി​ലെ ര​ണ്ടു​പേ​ർ. കാ​ര്‍ യാ​ത്രി​ക​രാ​യ ത​ല​ശ്ശേ​രി പി​ലാ​ക്കൂ​ലി​ലെ നി​ഹ​മ​യി​ൽ അ​ബ്ദു​ൽ റ​ഹൂ​ഫ് (58), സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് വ​ട​ക്കു​മ്പാ​ട് പോ​സ്റ്റ് ഓ​ഫി​സ് പ​രി​സ​ര​ത്തെ അ​ൽ ഫ​ലാ​ഹി​ൽ അ​ബ്ദു​ൽ റ​ഹീം (59) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം. ത​ല​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ര്‍ ഉ​ളി​യി​ല്‍ പാ​ല​ത്തി​ന് സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ക​യാ​യി​രു​ന്ന ചെ​ങ്ക​ല്‍ ലോ​റി​യുമായി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ൻ നാ​ട്ടു​കാ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

അ​പ​ക​ട​ത്തി​ല്‍ കാ​റി​ന്റെ മു​ന്‍വ​ശം പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. കർണാടക കുടകിലെ ഗോ​ണി​ക്കു​പ്പ പൊ​ന്നംപേ​ട്ട​യി​ൽ റ​ഹൂ​ഫ് നടത്തുന്ന ലു​ലു സ്റ്റേ​ഷ​ന​റി ആ​ൻ​ഡ് ഫൂ​ട് വെ​യ​റി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.
ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി സ​ജീ​വ പ്ര​വ​ർ​ത്ത​ക​നാ​ണ് റ​ഹൂ​ഫ്. വ​ട​ക്കു​മ്പാ​ട്ടെ പ​രേ​ത​നാ​യ ദ​യ​രോ​ത്ത് അ​ഹ​മ്മ​ദി​ന്റെ​യും വ​ലി​യ വ​ട​യി​ൽ ബീ​വി​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഇ​ഞ്ചി​ക്ക​ൽ സാ​ബി​റ. മ​ക്ക​ൾ: റു​ഫൈ​ദ് (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​ർ, സൗ​ദി), ബാ​സി​ൽ (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രു), സ​ഹ​ല, ഷി​സ (വി​ദ്യാ​ർ​ഥി). മ​രു​മ​ക്ക​ൾ: അ​സ് ലം (​ദു​ബൈ). സ​ഹോ​ദ​ര​ങ്ങ​ൾ: റാ​ബി​യ, സു​ബൈ​ദ, മു​ഹ​മ്മ​ദ് റ​ഫീ​ഖ് (സൗ​ദി), ജ​സീ​ല (പ​റ​മ്പാ​യി), മു​ജീ​ബ് റ​ഹ്മാ​ൻ (ഫൂ​ട്ട് ലോ​ക്ക​ർ, ക​ണ്ണൂ​ർ), റ​സി​യ (കി​ണ​വ​ക്ക​ൽ), ഷ​മി​യ.

ക​തി​രൂ​ർ വേ​റ്റു​മ്മ​ൽ കൊ​യി​റ്റ വീ​ട്ടി​ൽ പ​രേ​ത​രാ​യ ബാ​വൂ​ട്ടി-​ക​ദീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് റ​ഹീം. ഭാ​ര്യ: വ​ലി​യ​വ​ട​യി​ൽ സു​ബൈ​ദ. മ​ക്ക​ൾ: റ​ഫ്നാ​ജ് (റി​യാ​ദ്), മ​ർ​ജാ​ന പ​ർ​വീ​ൻ, ഷ​ഹാ​മ, റി​ഫ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). മ​രു​മ​ക്ക​ൾ: സ​മീ​ർ കൂ​ത്തു​പ​റ​മ്പ് (ദു​ബൈ), സ​ഹ​ല. ഇ​രു​വ​രു​ടെ​യും ഖ​ബ​റ​ട​ക്കം ചൊ​വ്വാ​ഴ്ച ന​ട​ക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog