കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ യുവതിക്ക് നേരെ ആസിഡാക്രമണം. കോടതി ജീവനക്കാരിയായ കൂവോട് സ്വദേശിനി ഷാഹിദയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ പ്രതിയായ സര്‍ സയ്യിദ് കോളേജ് ജീവനക്കാരന്‍ അഷ്‌കറിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം.
കൈയ്യിൽ കരുതിയിരുന്ന ആസിഡ് ഇയാൾ യുവതിയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. യുവതിയെ ആക്രമിക്കാനുള്ള ശ്രമം മറ്റൊരാൾ തടഞ്ഞതിന്റെ ഭാഗമായി യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റില്ല.
യുവതിയുടെ ഒപ്പമുണ്ടായിരുന്നയാൾക്കും സംഭവത്തിൽ പൊള്ളലേറ്റു. ഇരുവരെയും തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഷാഹിദയുടെ തലയില്‍ പിന്‍ഭാഗത്തും മുഖത്തുംപൊള്ളലേറ്റിറ്റുണ്ട്. സ്ഥലത്തുണ്ടായിരുന്ന മറ്റുചിലര്‍ക്കുകൂടി ആസിഡ് വീണ് പൊള്ളലേറ്റിരുന്നു.
പ്രതിയും ഷാഹിദയും തമ്മില്‍ നേരത്തെ പരിചയമുണ്ട്. സമീപകാലത്ത് അകല്‍ച്ചയിലുമാണ്. ഈ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു