നാടുകാണി അഖിലേന്ത്യാ വോളിക്ക് ആവേശത്തുടക്കം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

നാടുകാണി അഖിലേന്ത്യാ വോളിക്ക് ആവേശത്തുടക്കം

ആലക്കോട് : ഏഴ് ദിവസം നീളുന്ന അഖിലേന്ത്യാ വോളിബോൾ മത്സരത്തിന് നാടുകാണിയിൽ തുടക്കമായി. നടൻ സന്തോഷ് കീഴാറ്റൂർ മത്സരം ഉദ്ഘാടനം ചെയ്തു. കെ.എസ്. റിയാസ് അധ്യക്ഷനായി. ധ്യാൻചന്ദ്‌ പുരസ്‌കാര ജേതാവ് കെ.സി. ലേഖ, കെ. സോമൻ, കെ.വി. രാഘവൻ, പി.പി. ശ്രീജ, കെ. പവിത്രൻ,  കെ. ബാലകൃഷ്‌ണൻ, വി. താജുദ്ധീൻ എന്നിവർ സംസാരിച്ചു. എം.കെ. മനോഹരൻ സ്വാഗതം പറഞ്ഞു. 

ഞായറാഴ്‌ച നടന്ന വാശിയേറിയ മത്സരത്തിൽ ഇന്റർ കോളേജ് വിഭാഗത്തിൽ രണ്ടിനെതിരെ മൂന്ന് സെറ്റ് കരസ്ഥമാക്കി ഡിസ്റ്റ് കോളേജ് അങ്കമാലിയെ പരാജയപ്പെടുത്തി സെന്റ് പീറ്റേഴ്സ് കോളഞ്ചേരിയും അഖിലേന്ത്യാ വോളിബോളിൽ നാല് മത്സരത്തിൽ കെ.എസ്.ഇ.ബി.ക്ക് എതിരെ മൂന്ന് സെറ്റ് നേടി ഇന്ത്യൻ നേവിയും വിജയിച്ചു. മത്സരം 19ന് സമാപിക്കും. 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog