അഞ്ച് ആശുപത്രികൾക്ക്‌ കായകല്‍പ്പ് പുരസ്‌കാരം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Saturday, 18 March 2023

അഞ്ച് ആശുപത്രികൾക്ക്‌ കായകല്‍പ്പ് പുരസ്‌കാരം

കണ്ണൂർ : ജില്ലയിലെ അഞ്ച് സർക്കാർ ആശുപത്രികൾക്ക്‌ കായകൽപ്പ്‌ പുരസ്‌കാരം. ജില്ലാതല ആശുപത്രികളിൽ മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി മികച്ച നേട്ടം കരസ്ഥമാക്കി. മൂന്ന് ലക്ഷം രൂപയാണ്‌ പുരസ്‌കാരത്തുക. മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമായി കോട്ടയം മലബാർ എഫ്.എച്ച്‌.സി.യെ തെരഞ്ഞെടുത്തു. രണ്ട് ലക്ഷം രൂപയാണ്‌ പുരസ്‌കാരം. നഗരപ്രാഥമികാരോഗ്യ കേന്ദ്രം വിഭാഗത്തിൽ മട്ടന്നൂർ പൊറോറ ആശുപത്രിക്കും കുടുംബാരോഗ്യ കേന്ദ്രങ്ങളായ തേർത്തല്ലി, മലപ്പട്ടം എന്നിവയ്‌ക്കും 50,000 രൂപ വീതം കമന്റേഷൻ അവാർഡ് ലഭിക്കും. 
 
സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ കായകൽപ്പ് പുരസ്‌കാരം. ജില്ലാ, സംസ്ഥാനതല പരിശോധനകൾ നടത്തിയാണ് മികച്ച ആശുപത്രികളെ തെരഞ്ഞെടുത്തത്. ജില്ലാ ആശുപത്രികൾ, താലൂക്കാശുപത്രികൾ, സാമൂഹ്യാരോഗ്യകേന്ദ്രങ്ങൾ (സി.എച്ച്.സി), പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ (പി.എച്ച്), നഗര പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ (യു.പി.എച്ച്.സി) എന്നിവയിൽനിന്ന്‌ തെരഞ്ഞെടുക്കുന്ന മികച്ച ആശുപത്രികൾക്കാണ് പുരസ്‌കാരം. ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ മെഡിക്കൽ ഓഫീസ്, ദേശീയ ആരോഗ്യദൗത്യം, തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രി ജീവനക്കാർ, എച്ച് എം.സി അംഗങ്ങൾ, വകുപ്പുകളിലെ ജീവനക്കാർ എന്നിവരുടെയും സേവനങ്ങൾക്കുള്ള അംഗീകാരമായി പുരസ്‌കാരം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog