ഇരിട്ടി നഗരസഭ ആസ്തി വിവര ശേഖരണ ഡ്രോൺ സർവ്വെ തുടങ്ങി
കണ്ണൂരാൻ വാർത്ത
ഇരിട്ടി: ഇരിട്ടി നഗരസഭയിലെ മുഴുവൻ ആസ്തികളും വിഭവങ്ങളും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിനായി കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഡ്രോൺ സർവ്വെ ആരംഭിച്ചു. മഹാത്മാഗാന്ധി കോളേജ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ സുസ്ഥിര വികസനത്തിനും സ്ഥലപരമായ ആസൂത്രണത്തിനും സഹായകമാകുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 

ആസ്തി രജിസ്റ്റർ പരിഷ്കരിക്കുന്നതിനോടൊപ്പം റോഡുകൾ, നടപ്പാത, ഓവുചാൽ, വയലുകൾ, പാലങ്ങൾ തുടങ്ങിയവയുടെ പൂർണവിവരങ്ങൾ ചിത്രങ്ങൾ സഹിതം രേഖപ്പെടുത്തുമെന്നത് സർവ്വെയുടെ പ്രത്യേകതയാണ്. കൃത്യമായ വിവരങ്ങളുടെ പോരായ്മ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹായത്തോടെ സർവേ നടത്തുന്നത്. വാർഡ് കൗൺസിലർ സെമിർ പുന്നാട് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ.കെ. ഷൈജു ,കെ. മുരളീധരൻ, സെക്രട്ടറി രാകേഷ് പാലേരിവീട്ടിൽ, എം.ജി. കോളേജ് പ്രിൻസിപ്പൽ ഡോ: ഷജോ എം.ജോസഫ് ,നഗരസഭ ക്ലിൻ സിറ്റി മാനേജർ പി. മോഹനൻ, ഊരാളുങ്കൽ പ്രൊജക്ട് മാനേജർ പ്രണവ്. ഇ.പി, പ്രോജക്ട് കോ-ഓർഡിനേറ്റർ ശരൺജിത്ത്.വി, സെയിൽസ് എക്സിക്യൂട്ടീവ് അഭഷേക്. പി.വി എന്നിവർ സംസാരിച്ചു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത