മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചു. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ ലോറിയാണ് അപകടത്തില്‍പ്പെട്ടത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. സ്ഥിരം അപകട കേന്ദ്രമായ വട്ടപ്പാറ വളവില്‍ ലോറി നിയന്ത്രണംവിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. ലോറിയുടെ കാബിനില്‍ കുടുങ്ങി കിടന്നവരാണ് മരിച്ചത്. രാവിലെ ഏഴു മണിയോടെയാണ് അപകടം നടന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു