വ്യാഴാഴ്‌ച പവന് 400 രൂപ വർധിച്ച് 42,840 രൂപയും ഗ്രാമിന് 50 രൂപ വർധിച്ച് 5355 രൂപയുമായി. യുഎസിലെ സിലിക്കൺ വാലി ബാങ്കിന്റെ തകർച്ചയ്ക്കുശേഷം അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഉയരുന്നതാണ് സംസ്ഥാനത്തും വിലവർധനയ്ക്ക് കാരണമാകുന്നത്. ബാങ്ക് തകർച്ചയുടെ വാർത്ത പുറത്തുവന്ന വെള്ളിമുതൽ എട്ടു ദിവസത്തിനിടെ പവന് 2320 രൂപയാണ് കൂടിയത്.
കൊച്ചി : സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് പിന്നിട്ടു. പവന് 43,000 രൂപകടന്നു. വെള്ളിയാഴ്ച ഗ്രാമിന് 5380 രൂപയും പവന് 43,040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കൂടിയത്. ഫെബ്രുവരി 2ന് സ്വർണവില 42,880 രൂപയായിരുന്നു. അതാണ് നിലവിലുണ്ടായിരുന്ന റെക്കോർഡ് വില .
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു