കണ്ണൂര്‍: കല്യാശ്ശേരിയിലെ എ.ടി.എം കവര്‍ച്ചാകേസില്‍ മൂന്നുപ്രതികള്‍ക്ക് മൂന്നുവര്‍ഷം തടവും 10,000 രൂപ പിഴയും. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധി പ്രഖ്യാപിച്ചത്. പിഴ അടച്ചില്ലെങ്കില്‍ രണ്ടുമാസം കൂടി തടവ് അനുഭവിക്കണം. ഹരിയാന മേവലത്ത് ജില്ലയിലെ വൊജാന സ്വദേശി നൊമാന്‍ റിസാന് (30), മെവ്നഗാ ത്വോസ് ജില്ലയിലെ സുജീദ് (33), രാജസ്ഥാന് ഭരത്പൂര്‍ ജില്ലയിലെ ജുര്‍ഹാദ് സ്വദേശി മുവീന്‍ ജമീല്‍ (30) എന്നിവരെയാണ് ശിക്ഷിച്ചത്.
മൂന്നുപേരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വിട്ടയച്ചു. ഏഴംഗ സംഘത്തിലെ ഒരുപ്രതിയെ ഇനിയും പിടികൂടാനുണ്ട്. 2021 ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് കല്യാശ്ശേരി എസ്.ബി.ഐ ബാങ്കിന്റെ എ.ടി.എം തകര്‍ത്ത് കൊള്ളയടിച്ചത്. ഏകദേശം 25 ലക്ഷത്തോളം രൂപയോളമാണ് മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി കവര്‍ന്നത
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു