പെരിങ്ങത്തൂർ: അണിയാരത്ത് വീട്ടിലെ അലമാരയിൽ സൂക്ഷിച്ച 31 പവന്റെ ആഭരണങ്ങളും 4,000 രൂപയും മോഷണം പോയതായി പരാതി. പ്രവാസിയായ അണിയാരത്തെ വലിയ പറമ്പത്ത് മുഹമ്മദ് റസലിന്റെ വീട്ടിൽ നിന്നുമാണ് സ്വർണവും പണവും മോഷണം പോയത്.
കഴിഞ്ഞ ദിവസം കിടപ്പുമുറിയിലെ അലമാര പരിശോധിച്ചപ്പോഴാണ് അകത്ത് സൂക്ഷിച്ച 31 പവന്റെ ആഭരണങ്ങളും പണവും മോഷണം പോയതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് മുഹമ്മദ് റസൽ ചൊക്ലി പോലീസിൽ പരാതി നൽകി. ചൊക്ലി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു