തെയ്യം വീഡിയോ പ്രകാശനം ചെയ്തു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 3 March 2023

തെയ്യം വീഡിയോ പ്രകാശനം ചെയ്തു

കണ്ണൂർ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കിയ തെയ്യം വീഡിയോ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. ദിവ്യ നിർവഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ പത്മനാഭൻ, ഡി.ടി.പി.സി സെക്രട്ടറി ജെ.കെ. ജിജേഷ് കുമാർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പി.ആർ. ശരത്കുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥനായ വി.വി. സജീവൻ എന്നിവർ പങ്കെടുത്തു.

തെയ്യം നടക്കുന്ന തീയതി, കാവുകളുടെ വിവരം, നടക്കുന്ന തെയ്യങ്ങളുടെ വിവരം, ബന്ധപ്പെടാനുള്ള വിവരങ്ങൾ മുതലായവ ഉൾപ്പെടുത്തി ഡി.ടി.പി.സി തയ്യാറാക്കിയ തെയ്യം കലണ്ടറിന്റെ ഭാഗമായാണ് വിവിധ തെയ്യങ്ങളുടെ വിവരങ്ങൾ അടങ്ങിയ വീഡിയോ തയ്യാറാക്കിയിട്ടുള്ളത്. വീഡിയോ ഡി.ടി.പി.സി.യുടെ വെബ്സൈറ്റിലും ഫേസ്ബുക്ക്, യൂട്യൂബ് ലിങ്ക് വഴിയും ലഭ്യമാവുന്നതാണ്.

ഡി.ടി.പി.സി തയ്യാറാക്കിയ തെയ്യം കലണ്ടർ ഇതിനകം തന്നെ ശ്രദ്ധേയമായി കഴിഞ്ഞു. തെയ്യം കാണാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി ആസൂത്രണത്തിന് ഈ കലണ്ടർ സഹായകമാവുന്നുണ്ട്. താൽപര്യമുള്ള തെയ്യങ്ങളുടെ പേര് സെർച്ച് ചെയ്ത് ഓരോ തെയ്യവും നടക്കുന്ന കാവുകൾ കണ്ടെത്താൻ സഹായകമാകുന്ന രീതിയിലാണ് കലണ്ടറിന്റെ രൂപകൽപന. കാവുകളുടെ ഫോട്ടോ, വിവിധ തെയ്യങ്ങളുടെ ഫോട്ടോ, കൂടുതൽ വീഡിയോ, കൃത്യമായ ലൊക്കേഷൻ തുടങ്ങിയ ഉൾപ്പെടുത്തി കലണ്ടർ വിപുലമാക്കാൻ ഉള്ള പരിശ്രമം ഡി.ടി.പി.സി തുടങ്ങി കഴിഞ്ഞു. വെബ്‌സൈറ്റ്: https://www.dtpckannur.com/
യൂട്യൂബ് ലിങ്ക്: https://www.youtube.com/watch?v=8gt9Bn16sL
https://www.youtube.com/watch?v=8gt9Bn16sL-Y
ഫേസ്ബുക്ക് ലിങ്ക്:
https://www.facebook.com/kannurdtpc/videos/704136388165508
https://www.facebook.com/kannurdtpc/videos/704136388165508

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog