കണ്ണൂരിലെ ടൂറിസം രംഗത്തിന് കൂടുതൽ പ്രചാരണം നൽകുന്നതിനുള്ള ക്യാംപയിൻ ഡി.ടി.പി.സി ആരംഭിച്ചു. ഇതിനായി 'കാപ്റ്റിവേറ്റിംഗ് കണ്ണൂർ' എന്ന പേരിൽ പ്രത്യേക ഡിസൈനും ലോഗോയും ഡി.ടി.പി.സി തയ്യാറാക്കി. ഇത്തരത്തിൽ വ്യത്യസ്തമായ ബ്രാൻഡിങ്ങിലൂടെ ജില്ലയിലെ വിനോദ സഞ്ചാര രംഗത്തിന് കൂടുതൽ പ്രചാരണം നൽകുക എന്നത് ഡി.ടി.പി.സി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന്റെ ആശയമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു