പോക്‌സോ കേസിൽ മദ്രസാ അധ്യാപകന്‌ 53 വർഷം കഠിന തടവ്‌ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Friday, 10 March 2023

പോക്‌സോ കേസിൽ മദ്രസാ അധ്യാപകന്‌ 53 വർഷം കഠിന തടവ്‌

പോക്സോ കേസിൽ മദ്രസ അധ്യാപകന് 53 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം സ്വദേശി സിദ്ധിക്ക് ബാകവി (43 )യെയാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്‌ജി എസ്. ലിഷ  ശിക്ഷിച്ചത്. 2019 ജനുവരി മാസം മുതൽ പഴുന്നാനയിലും പന്നിത്തടത്തെ മദ്രസയിലും വച്ച് പലതവണ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ. ‌സ്‌കൂളിലെ അധ്യാപകരോടാണ് കുട്ടി സംഭവം തുറന്നുപറഞ്ഞത്. ഇതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog