കണ്ണൂരിൽ 42 വർഷത്തിനിടയിലെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Tuesday, 14 March 2023

കണ്ണൂരിൽ 42 വർഷത്തിനിടയിലെ റെക്കോഡ്‌ ചൂട്‌ ; വരൾച്ചയ്‌ക്ക്‌ സാധ്യത

സംസ്ഥാനത്ത്‌ ചൂട്‌ റെക്കോഡ്‌ വേഗത്തിൽ കുതിക്കുന്നു. ഏഴ്‌ ജില്ലകളിൽ 42 വർഷത്തിനിടയിലെ ഉയർന്ന ചൂട്‌ രേഖപ്പെടുത്തിയതായി സി.ഡബ്ല്യു.ആർ.ഡി.എം (സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ്‌ ഡെവലപ്‌മെന്റ്‌ ആൻഡ്‌ മാനേജ്‌മെന്റ്‌) പഠനത്തിൽ കണ്ടെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച്‌ മാസങ്ങളിലെ ശരാശരി ചൂടിൽ 0.2 ഡിഗ്രി മുതൽ 1.6 ഡിഗ്രി സെൽഷ്യസ്‌ വരെയാണ്‌ വർധന. ആലപ്പുഴ, കോഴിക്കോട്‌, വയനാട്‌, പാലക്കാട്‌, കണ്ണൂർ, കാസർകോട്‌, കോട്ടയം ജില്ലകളിലാണ്‌ ചൂട്‌ മുൻവർഷങ്ങളെ അപേക്ഷിച്ച്‌ കൂടുന്നത്‌.

കാലാവസ്ഥാ വ്യതിയാനമാണ്‌ താപനില വർധനയ്‌ക്ക്‌ കാരണമെന്ന്‌ സി.ഡബ്ല്യു.ആർ.ഡി.എം പ്രിൻസിപ്പൽ സയന്റിസ്‌റ്റ്‌ ഡോ. യു. സുരേന്ദ്രൻ പറഞ്ഞു. വരും മാസങ്ങളിലും വർഷങ്ങളിലും ചൂട്‌ കൂടാനും വരൾച്ചയുണ്ടാകാനും സാധ്യതയുള്ളതായും അദ്ദേഹം സൂചിപ്പിച്ചു. മുൻവർഷങ്ങളിലെ താപനിലകളുടെ ശരാശരി പരിശോധിച്ചതിലാണ്‌ വർധന കണ്ടെത്തിയത്‌. കൂടുതൽ വർധന ആലപ്പുഴയിലാണ്‌. 1.6 ഡിഗ്രി സെൽഷ്യസ്‌. ഇതോടൊപ്പം പ്രത്യേക മാതൃക ഉപയോഗിച്ച്‌ (sarima) നടത്തിയ പഠനത്തിൽ വരും മാസങ്ങളിൽ വരൾച്ചാസാധ്യതയും കണ്ടെത്തി. 

ഉയർന്ന താപനില വിളകളിൽ സങ്കീർണവും ദൂരവ്യാപകവുമായ സ്വാധീനമുണ്ടാക്കും. നെല്ല്, ചീര, പയർ, കാപ്പി തുടങ്ങിയ വിളകളിൽ 6–14 ശതമാനം വിളവ് നഷ്‌ടപ്പെടാമെന്നും പഠനത്തിൽ പറയുന്നു. ഉയർന്ന താപനിലയുടെ ആഘാതം ലഘൂകരിക്കാൻ ജലസേചന പരിപാലനം, തണൽ പരിപാലനം, വിള തെരഞ്ഞെടുക്കൽ തുടങ്ങിയ മാർഗങ്ങൾ നടപ്പാക്കണമെന്നും പഠനം നിർദേശിക്കുന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog