പെൺവരകളിൽ നിറഞ്ഞ് മിഴി 3; പ്രദർശനം 13 വരെ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Thursday, 9 March 2023

പെൺവരകളിൽ നിറഞ്ഞ് മിഴി 3; പ്രദർശനം 13 വരെ

സ്‌ത്രീകളുടെ സ്വാതന്ത്ര്യവും പ്രകൃതിയും തുടങ്ങി വ്യത്യസ്‌ത പ്രമേയങ്ങളുള്ള നാൽപ്പതോളം ചിത്രങ്ങളുടെ പ്രദർശനവുമായി ഒരുകൂട്ടം വനിതകൾ. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ചിത്രകലാ പരിഷത്തിന്റെ നേതൃത്വത്തിൽ മിഴി 3 ചിത്രപ്രദർശനം സ്‌പേസ്‌ ആർട്ട്‌ ഗ്യാലറിയിൽ ആരംഭിച്ചു. മ്യൂറൽ, അബ്‌സ്‌ട്രാക്ട്‌, പോർട്രെയ്‌റ്റ്‌, പ്രകൃതിചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. 
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി. ദിവ്യ പ്രദർശനം ഉദ്‌ഘാടനംചെയ്തു. സംസ്ഥാന വനിത വികസന കോർപറേഷൻ അംഗം വി.കെ. പ്രകാശിനി മുഖ്യാതിഥിയായി. റിട്ട.കേണൽ സുരേശൻ, പ്രിയ ഗോപാൽ, ഇ.വി. റബ്ന, വിനോദ് പയ്യന്നൂർ, ഡോ: ഭാഗ്യലക്ഷ്മി എന്നിവർ സംസാരിച്ചു. ജോളി എം.സുതൻ, സുരേഖ, കെ.ഇ. സ്‌മിത, നിഷ ഭാസ്‌കരൻ, സുനിത, സുമ മഹേഷ്‌, പ്രിയ ഗോപാൽ, കലൈമാമണി സതി, പി.കെ. ഭാഗ്യലക്ഷ്‌മി, ലീജ ദിനൂപ്‌, സുലോചന മാഹി, എം.പി. രവിന, സി.ടി. ശ്രുതി പ്രകാശൻ, സ്‌മിത ദാമോദരൻ, സനിഷ സരീഷ്‌, ഇ.വി. രബ്‌ന, പി.കെ. ഷീന, പ്രിജി സുധാകരൻ, വപിത രാജീവൻ, താര പ്രമോദ്‌ എന്നിവരുടെ ചിത്രങ്ങളാണ്‌ പ്രദർശനത്തിലുള്ളത്‌. ചിത്രകാരികൾക്ക് ശിൽപ്പി വത്സൻ കൂർമ കൊല്ലേരി ഉപഹാര വിതരണം നിർവഹിച്ചു. പ്രദർശനം 13ന് സമാപിക്കും.

ഹെർ ആർട്ട് തലശേരി

അമ്മയുടെ ഗർഭപാത്രത്തിൽ സുരക്ഷിതമായി കഴിയുന്ന കുഞ്ഞ്‌, ആകാശദൂരക്കാഴ്‌ചയിൽ കടലിന്റെ മനോഹാരിത, സ്‌ത്രീയുടെ സങ്കീർണമായ മനസ്‌... ഇങ്ങനെ അന്തര്‍ദേശീയ വനിതാദിനത്തിൽ കതിരൂർ പഞ്ചായത്ത് ആർട്ട്‌ ഗ്യാലറിയിൽ നിറഞ്ഞ്‌ ‘അവളുടെ വരകൾ’. ഇരുപത് ചിത്രകാരികളാണ്‌ ‘ഹെര്‍ ആര്‍ട്’ എന്ന പേരിലുള്ള ചിത്രപ്രദർശനത്തിൽ പങ്കാളികളായത്‌. കേരളത്തിനകത്തും പുറത്തുമുള്ള ചിത്രകാരികളുടെ കൂട്ടായ്മയായ പർവത് നീലഗിരിയുടെ വനിതാദിനത്തിലെ ഏഴാമത്തെയും കേരളത്തിലെ ആദ്യത്തെയും ചിത്രപ്രദർശനമാണിത്‌. 
അമ്മയുടെ ഗർഭപാത്രക്കാഴ്‌ച സംഘടനയുടെ കോ ഓഡിനേറ്റർകൂടിയായ ശോഭ പ്രേംകുമാറാണ്‌ പകർത്തിയത്‌. കടലിന്റെ മനോഹാരിത സുരേഖ ഒപ്പിയെടുത്തു. തൊണ്ണൂറ് വയസ് കടന്ന കമല നാരായണന്റെ ‘രാഗിണി’, ‘പത്മിനി’ പെൻസിൽ ഡ്രോയിങ്‌, വനദേവത എന്ന ചിത്രശലഭം, പ്രകൃതി മനോഹാരിത ആസ്വദിച്ചുകൊണ്ട് നടന്നു നീങ്ങുന്ന പെൺകുട്ടി, ശ്രീബുദ്ധന്റെ പല വിധ ഭാവങ്ങൾ എന്നിങ്ങനെ സ്ത്രീയുടെ ഭാവപ്പകർച്ചകൾ പങ്കുവെയ്ക്കുന്ന നാൽപ്പത്തിയഞ്ച് ചിത്രങ്ങളാണ് ഹെര്‍ ആര്‍ട്ട്സ് പ്രദര്‍ശനത്തിലുള്ളത്. അക്രിലിക്, പെന്‍സില്‍ ട്രോയിങ്, വാട്ടര്‍ കളര്‍, മ്യൂറല്‍ എന്നിവ ഉപയോഗിച്ചാണ് വര.

മേജർ ജനറൽ റിട്ട. ടി. പത്മിനി ഉദ്ഘാടനംചെയ്തു. ആതുര ശുശ്രൂഷാരംഗത്ത് സേവനം ചെയ്യുന്ന കെ. ജാനകി, ഷീല സുരേഷ്, അനിത സന്തോഷ്, സി. ശ്രീഷ്മ, എന്നിവരെയും തൊഴിലുറപ്പ് രംഗത്ത് സേവനം അനുഷ്ഠിക്കുന്ന വയോധിക എം.കെ. സരോജിനി എന്നിവരെയും ആദരിച്ചു. പ്രദർശനം 14ന് സമാപിക്കും.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog