നായാട്ടുപാറ ചൈതന്യപുരിയിൽ ഗീതാജ്ഞാനയജ്ഞം ഏപ്രിൽ 2 ന് തുടങ്ങും
കണ്ണൂരാൻ വാർത്ത
മയ്യിൽ: കുറ്റ്യാട്ടൂർ ശ്രീ ശങ്കര വിദ്യാനികേതന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് സമ്പൂർണ്ണ ശ്രീമദ് ഭഗവദ്ഗീതാ ജ്ഞാനയജ്ഞം ഏപ്രിൽ 2 മുതൽ 9 വരെ നായാട്ടുപാറ ചൈതന്യപുരി ആശ്രമത്തിൽ നടക്കും. സ്വാമി ആത്മചൈതന്യ, സ്വാമിനി ദേവി ജ്ഞാനാഭനിഷ്ഠ, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതി എന്നിവർ ആചാര്യൻമാരായുള്ള യജ്ഞത്തിന്റെ പൂജാദി കർമ്മങ്ങൾ ശബരിമല തന്ത്രി മഹേഷ് കണ്ഠരര് മുൻ ശബരിമല മേൽശാന്തി ഏഴിക്കോട് കൃഷ്ണദാസ് നമ്പൂതിരിപ്പാട് എന്നിവർ നിർവ്വഹിക്കും. യജ്ഞത്തോടനുബന്ധിച്ച് കലാവൈജ്ഞാനിക മത്സരങ്ങൾ, ആധ്യാത്മിക പ്രഭാഷണങ്ങൾ, ഗീതാ പഠന ക്ലാസ്സുകൾ, യോഗ ക്ലാസ്സുകൾ, കലാപരിപാടികൾ എന്നിവയും ഉണ്ടാകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത