വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : കോര്‍പ്പറേഷന്‍ പരിധിയിലെ ഓട്ടോറിക്ഷകളുടെ പാര്‍ക്കിങ് നമ്പര്‍ പുനപരിശോധനയുമായി ബന്ധപ്പെട്ട് തോട്ടട എസ്.എന്‍.കോളേജ് ഗ്രൗണ്ടില്‍ മാർച്ച്‌ 27 മുതൽ രാവിലെ 9.30 മുതല്‍ 11 മണി വരെയുള്ള സമയത്ത് വാഹനങ്ങളുടെ രേഖകള്‍ പരിശോധന നടത്തുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ പാര്‍ക്കിങ് നമ്പര്‍ അനുവദിച്ച ഓട്ടോറിക്ഷകളുടെ ഉടമസ്ഥന്‍മാര്‍ വാഹനത്തിന്റെ രേഖകള്‍ സഹിതം നിശ്ചിത തീയതികളില്‍ ഹാജരാകണം.  

തീയതി, പാര്‍ക്കിങ് നമ്പര്‍ എന്ന ക്രമത്തില്‍

മാര്‍ച്ച് 27 - 3501 മുതല്‍ 3600 വരെ.
28 - 3401 മുതല്‍ 3500 വരെ.
30 - 3301 മുതല്‍ 3400 വരെ.
31 - 3201 മുതല്‍ 3300 വരെ.
ഏപ്രില്‍ ഒന്ന് - 3101 മുതല്‍ 3200 വരെ.

ബാക്കിയുള്ള വാഹനങ്ങളുടെ രേഖകള്‍ പരിശോധിക്കുന്ന തീയതി ആര്‍.ടി. ഓഫീസിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുന്നതാണെന്ന് റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0497 2700566.


  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha