ശ്രീകണ്ഠാപുരം : സംസ്ഥാന പാതയിൽ ചെങ്ങളായി ടൗണിന് സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് യുവതി മരിച്ചു. വളക്കൈ അടിച്ചിക്കാമലയിലെ ജലീൽ - സൗദത്ത് ദമ്പതികളുടെ മകൾ കുന്നുംപുറത്ത് വീട്ടിൽ ജസീല (23)യാണ് മരിച്ചത്. ശനിയാഴ്ച്ച രാത്രി ഒൻപത് മണിയോടെ ആയിരുന്നു അപകടം. ശ്രീകണ്ഠാപുരത്ത് നിന്നും ജസീലയും പിതാവും വീട്ടിലേക്ക് പോകുന്നതിനിടെ പുറകിൽ നിന്നും വന്ന ലോറിയിടിക്കുകയായിരുന്നു.
വിദേശത്ത് ജോലി ചെയ്യുന്ന നിടുവാലൂർ സ്വദേശി റമീസ് ആണ് ജസീലയുടെ ഭർത്താവ്. സഹോദരങ്ങൾ: സഹദ്, ഫാത്തിമ, ഷമീൽ. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു