മാങ്ങാട്ടുപറമ്പിലെ പെട്രോൾ പമ്പ് 19ന് തുറക്കും - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Sunday, 12 March 2023

മാങ്ങാട്ടുപറമ്പിലെ പെട്രോൾ പമ്പ് 19ന് തുറക്കും

കല്യാശേരി : പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്സ് ആൻഡ്‌ സിറാമിക് പ്രൊഡക്ട്സ് ലിമിറ്റഡ് മാങ്ങാട്ടുപറമ്പിൽ ഒരുക്കിയ പെട്രോൾ പമ്പ് ഉദ്ഘാടനവും ഐ.ടി ഇൻക്യുബേഷൻ സെന്റർ നാലാം വാർഷികാഘോഷവും 19ന് നടക്കും. പകൽ 11.30 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യുമെന്ന് കെ.സി.സി.പി.എൽ ചെയർമാൻ ടി.വി. രാജേഷും മാനേജിങ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും അറിയിച്ചു. സംസ്ഥാന സർക്കാരിന്റെ നൂറുദിനം പരിപാടിയുടെ ഭാഗമായാണ് പമ്പ് സജ്ജമാക്കിയത്. എം വിജിൻ എം.എൽ.എ അധ്യക്ഷനാകും. ചടങ്ങിൽ കമ്പനി തയ്യാറാക്കിയ ഡിസ്റ്റിൽഡ് വാട്ടറും മന്ത്രി വിപണിയിലിറക്കും. സ്റ്റാർട്ട്അപ്പ് സംരംഭങ്ങളെ പ്രമോട്ട് ചെയ്യുകയെന്ന ഉദ്ദേശത്തോടെ ആരംഭിച്ച സ്ഥാപനത്തിൽ 200 പേർ ജോലി ചെയ്യുന്നുണ്ട്. 19ന് രാവിലെ ഒമ്പത് മുതൽ സെമിനാർ, ടെക്നിക്കൽ സ്റ്റേഷനുകൾ എന്നിവ നടക്കും. സ്റ്റാർട്ടപ്പ് സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സെമിനാറിൽ പങ്കെടുക്കാം. മുൻകൂട്ടി മൈസോണിൽ രജിസ്റ്റർ ചെയ്യണം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog