കൊച്ചി മെട്രോയുടെ വിവിധ സ്റ്റേഷനുകളിൽ സ്ത്രീകൾക്കായി പരിപാടികളും മെഡിക്കൽ ക്യാമ്പുകളും കൊച്ചി മെട്രോ ഒരുക്കുന്നു. മെട്രോ യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗിക്കുന്നതിനായി നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്കിൻ വെൻഡിങ് മെഷീനുകൾ വനിതാദിനത്തിൽ ഉദ്ഘാടനം ചെയ്യും.
ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് സേവനം ലഭിക്കുക. ഈ വെൻഡിങ് മെഷീനുകളിൽനിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്കിനുകൾ ലഭിക്കും. കലൂർ മെട്രോ സ്റ്റേഷനിൽ പകൽ 12.15ന് കെ.എം.ആർ.എൽ എം.ഡി ലോക്‌നാഥ് ബെഹ്റ നാപ്കിൻ വെൻഡിങ് മെഷീനുകൾ ഉദ്ഘാടനം ചെയ്യും. ഒരുവർഷത്തിനിടെ ഏറ്റവും അധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്ത മൂന്ന് വനിതകളെ ആദരിക്കും.
ഇലക്‌ട്രോണിക്, അലുമിനിയം, പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർഥികളാണ് ചെലവ് കുറഞ്ഞ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർമിച്ചിരിക്കുന്നത്. സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധയും വനിതാദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം.ജി റോഡ്, വൈറ്റില സ്റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്.
ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്ററിന്റെയും മേയർ വിറ്റബയോട്ടിക്സിന്റെയും സഹകരണത്തോടെ പകൽ 11 മുതൽ രാത്രി ഏഴുവരെയാണ് മെഡിക്കൽ ക്യാമ്പ്. കൊച്ചിൻ ബിസിനസ് സ്കൂളിലെ വിദ്യാർഥികൾ ഫ്ലാഷ്‌മോബും സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽനിന്ന് 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും ആരംഭിക്കും.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു