17-കാരന്‍ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കി; ബൈക്ക് ഉടമയായ ജേഷ്ഠന് പിഴ 30,250 രൂപ - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 March 2023

17-കാരന്‍ അനുജന് ബൈക്ക് ഓടിക്കാന്‍ നല്‍കി; ബൈക്ക് ഉടമയായ ജേഷ്ഠന് പിഴ 30,250 രൂപ

പതിനേഴുകാരനായ അനുജന് പൊതുറോഡില്‍ ബൈക്ക് ഓടിക്കാന്‍ നല്‍കിയ ജ്യേഷ്ഠന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴയും കോടതി പിരിയുംവരെ തടവുശിക്ഷയും നല്‍കി. പിഴ അടച്ചില്ലെങ്കില്‍ ഒരുമാസത്തെ തടവുശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.

തൃശ്ശൂര്‍ തലപ്പിള്ളി അഗതിയൂര്‍ മടത്തിപ്പറമ്പില്‍ അതുല്‍കൃഷ്ണയ്ക്കാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 30,250 രൂപ പിഴ ചുമത്തിയത്. 2022 ഫെബ്രുവരി 18-ന് മങ്കട പോലീസ് രജിസ്റ്റര്‍ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി.

അനുജന്‍, ജ്യേഷ്ഠന്റെ ബൈക്കുമെടുത്ത് പെരിന്തല്‍മണ്ണ-കോഴിക്കോട് റോഡില്‍ സുഹൃത്തിനൊപ്പം മറ്റൊരുബൈക്കിലെ സുഹൃത്തുക്കളെയുംകൂട്ടി കറങ്ങുകയായിരുന്നു. ഇതിനിടെ ഇരു ബൈക്കുകളും റോഡരികില്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചു. ഇരു ബൈക്കുകളിലുമുള്ള നാലുപേര്‍ക്കും വീണ് പരിക്കേറ്റു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog