തലശേരിയിൽ റോഡ് അടച്ചിട്ട് 2 മാസം - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Monday, 13 March 2023

തലശേരിയിൽ റോഡ് അടച്ചിട്ട് 2 മാസം


തലശ്ശേരി : പഴയ ബസ് സ്റ്റാൻഡിലെ ആശുപത്രി റോഡും എം.ജി റോഡും അടച്ചിട്ട് 2 മാസം പിന്നിടുന്നു. ഹാർബർ എൻജിനിയറിങ് വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്ത് നടപാതയും കൈവരികളുമുൾപ്പെടെ സ്ഥാപിക്കാനായാണ് റോഡ് അടച്ചത്. ആശുപത്രി റോഡ് ജനുവരി 2ന് അടയ്ക്കുമ്പോൾ ഒരു മാസത്തിനകം തുറന്നു കൊടുക്കുമെന്നാണ് അറിയിച്ചിരുന്നത്. ആശുപത്രി റോഡ് തുറന്നതിന് ശേഷം എം.ജി റോഡ് പണി ആരംഭിക്കുമെന്നായിരുന്നു ആദ്യം പറഞ്ഞു കേട്ടത്. എന്നാൽ രണ്ട് റോഡുകളും ആഴ്ചകളുടെ വ്യത്യാസത്തിൽ അടച്ചുവെങ്കിലും പണി ഇഴഞ്ഞു നീങ്ങി.
ഇപ്പോൾ നാട്ടുകാരും വ്യാപാരികളും ആകെ പെരുവഴിയിലായ അവസ്ഥയിലാണ്. പഴയ ബസ് സ്റ്റാൻഡിൽ ആളുകൾ വരാതായതോടെ വ്യാപാര സ്ഥാപനങ്ങളിൽ പണിയില്ലാതായി. വലിയ നഷ്ടം സഹിച്ചാണ് ഓരോ ദിവസവും കടന്നുപോവുന്നതെന്നാണ് വ്യാപാരികൾ പറയുന്നത്.

പ്രധാനപ്പെട്ട 2 റോഡുകൾ അടച്ചതോടെ പഴയ ബസ് സ്റ്റാൻഡിലേക്കുള്ള മുഴുവൻ വാഹനങ്ങളും ദേശീയപാതയിൽ ഗുണ്ടർട്ട് റോഡ് വഴിയായി. ഇതുമൂലം സദാസമയവും ഗതാഗതക്കുരുക്ക് രൂപപ്പെട്ട് നാട്ടുകാർക്കുള്ള സമയ നഷ്ടം വേറെയും.
ഇരു റോഡുകളിലും കോൺക്രീറ്റ് പണി പൂർത്തിയായെങ്കിലും റോഡിന്റെ ഇരുഭാഗത്തും അരികിൽ ഇന്റർലോക്ക് പാകേണ്ടതുണ്ട്. അതു കൂടി പൂർത്തിയാവണമെങ്കിൽ ഇനിയും രണ്ടാഴ്ച വേണ്ടിവരുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. ഇതിനിടയിൽ റോഡ് തുറക്കാത്തതിനെതിരെ സമരവുമായി വ്യാപാരികൾ രംഗത്ത് വന്നു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog