തലശ്ശേരി: മാഹിയിൽനിന്ന് അനധികൃതമായി കടത്തുകയായിരുന്ന 1200 ലിറ്റർ ഡീസൽ പൊലീസ് പിടികൂടി. പിക്കപ്പ് വാനിൽ കടത്തുകയായിരുന്ന ഡീസലാണ് ധർമടം പൊലീസ് വാഹന പരിശോധനക്കിടെ പിടികൂടിയത്. 20 കന്നാസുകളിലായാണ് ഡീസൽ കടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവർ പെരളശ്ശേരി സ്വദേശി വൃന്ദാവനത്തിൽ സന്തോഷ്, സഹായി ചാല മടത്തിൽ ഹൗസിൽ ഷംസുദ്ദീൻ എന്നിവരെ പൊലീസ് പിടികൂടി.
എടക്കാട് ഭാഗത്തേക്ക് കടത്തുകയായിരുന്നു ഡീസൽ. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവർ പിടിയിലായത്. വരുംദിവസങ്ങളിൽ ഡീസൽ കടത്തുന്നതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എ.എസ്.പി അരുൺ കെ. പവിത്രൻ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരായ ജിജിൻ, സന്തോഷ് കുമാർ, എ. രാഹുൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു