ആലക്കോട് : കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നായി 10000 കണക്കിന് കർഷകർ അണിനിരക്കുന്ന കർഷക ജ്വാല ഇന്ന് ആലക്കോട് നടക്കും. കർഷകജ്വാലയോടനുബന്ധിച്ച് ഇന്ന് ആലക്കോട് ടൗണിൽ വൈകുന്നേരം നാലു മുതൽ ആറുവരെ ഗതഗത നിയന്ത്രണം ഏർപ്പെടുത്തും.
റാലിയിൽ പങ്കെടുക്കാൻ ചെറുപുഴ ഭാഗത്ത് നിന്നും വരുന്ന കർഷകരുടെ വാഹനങ്ങൾ അരങ്ങം മൈതാനത്ത് ആളുകളെ ഇറക്കിയ ശേഷം ആലക്കോട് സെന്റ് മേരീസ് പള്ളി ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം.
ഇരിട്ടി, തളിപ്പറന്പ് ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ അരങ്ങം ഗ്രൗണ്ടിൽ ആളുകളെ ഇറക്കിയ ശേഷം സെന്റ് മേരീസ് പള്ളി കൊട്ടയാട് റോഡിൽ പാർക്ക് ചെയ്യണമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ ടോമി കണയങ്കൽ അറിയിച്ചു
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു