മാധ്യമ പ്രവർത്തകരുടെ സംഘടനയയ കേരള മീഡിയ പേഴ്സൺസ് യൂണിയനും ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ കോസ്റ്റൽ മലബാർ ബ്രാഞ്ചും ചേർന്ന് വിദ്യാർത്ഥികൾക്കായി സൗജന്യ ദന്താരോഗ്യ ബോധവൽക്കരണ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചു. പെരുമ്പ ജി.എം.യു.പി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി മുൻസിപ്പൽ വിദ്യാഭ്യാസ സ്റ്റാന്റിംങ്ങ് കമ്മിറ്റി ചെയർമാൻ ടി.പി. സമീറ ഉദ്ഘാടനം ചെയ്തു. കെ.എം.പി.യു പയ്യന്നൂർ മേഖല സെക്രട്ടറി എം. പ്രജിത്ത് അധ്യക്ഷത വഹിച്ചു. ഡോ. കെ. രതീഷ് , കെ.വി. സജീന, ടെസ്സി മറിയ ടീച്ചർ, അഖിൽ എ. ഭാസ്കർ , ഡോ.സി.എ. അഹമ്മദ് ഷാഫി എന്നിവർ സംസാരിച്ചു. ഡോ. ജെസ് നഷാഫി, ഡോ. പ്രേം ചിന്ദ് എന്നിവർ നേതൃത്വം നൽകി.
ഫെബ്രുവരി 27ന് തിരുവനന്തപുരം തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കുന്ന കെ.എം.പി.യു സംസ്ഥാന അർദ്ധ വാർഷിക സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് ആരോഗ്യ ക്ലാസും ദന്ത പരിശോധനയും സംഘടിപ്പിച്ചത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു