വീടുകൾ സന്ദർശിച്ചും തുടർപ്രവർത്തനങ്ങളിലൂടെയും ഇത്തരം കാര്യങ്ങളിൽ ബോധവൽക്കരണം നടത്തും. ആവശ്യമെങ്കിൽ പ്രാദേശികമായി മെഡിക്കൽ ബോർഡുകൾ രൂപീകരിക്കും. നിർണയ-വിതരണ ക്യാമ്പുകൾ, അവബോധ- പരിപാടികൾ സംഘടിപ്പിക്കും. കേന്ദ്ര സർക്കാരിനുകീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന സിആർസി-കെയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. കേന്ദ്ര സർക്കാരിന്റെ എ.ഡി.ഐ.പി പദ്ധതി വഴി ആയിരം ഉപയോക്താക്കൾക്ക് സി.ആർ.സി -കെ സഹായകോപകരണങ്ങൾ ശേഖരിച്ച് വിതരണം ചെയ്യും.
ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിതനിലവാരമുയർത്താൻ ‘കാറ്റാടി’ (കേരള ആക്‌സിലറേറ്റഡ് ട്രൈബൽ എബിലിറ്റി ഡെവലപ്‌മെന്റ് ആൻഡ് ഇൻക്ലൂഷൻ ഇനിഷ്യേറ്റീവ്) പദ്ധതിയുമായി സംസ്ഥാന പട്ടികവർഗ വികസന വകുപ്പ്. സൗജന്യമായി വീൽചെയറും ഹിയറിങ് എയ്ഡുകളുമടക്കം ആധുനിക സഹായക ഉപകരണങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു. പ്രശ്‌നങ്ങളെപ്പറ്റി കാര്യമായ അവബോധമില്ലാത്തത് ഇവരെ വിവേചനങ്ങളിലേക്കും മാനസിക പ്രശ്‌നങ്ങളിലേക്കും സാമൂഹ്യവും സാമ്പത്തികവുമായ പുറന്തള്ളലുകളിലേക്കും നയിക്കുന്നുണ്ട്. അടിസ്ഥാനസൗകര്യങ്ങളും വിഭവങ്ങളും കുറവായ വിദൂരമേഖലകളിലുള്ളവരിൽ ആരോഗ്യപരിരക്ഷയും പുനരധിവാസവും കുറച്ചുമാത്രമേ എത്തുന്നുള്ളൂ. ഈ പ്രശ്‌നങ്ങളെ നേരിടാനാണ് "കാറ്റാടി' പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു