ഇനിമുതൽ സെക്രട്ടേറിയറ്റിന്റെ മതിലുചാടുന്നവർ കുടുങ്ങും; സമരക്കാരെ പിടികൂടാൻ പൊലീസുകാർക്ക് പുത്തൻ 'വഴി' ഒരുങ്ങുന്നു - കണ്ണൂരാൻ വാർത്ത

കണ്ണൂരാൻ വാർത്ത

കണ്ണൂരിന്റെ വാർത്ത സ്പന്ദനം

LightBlog
LightBlog

Wednesday, 15 February 2023

ഇനിമുതൽ സെക്രട്ടേറിയറ്റിന്റെ മതിലുചാടുന്നവർ കുടുങ്ങും; സമരക്കാരെ പിടികൂടാൻ പൊലീസുകാർക്ക് പുത്തൻ 'വഴി' ഒരുങ്ങുന്നു

തിരുവനന്തപുരം: മതിൽ ചാടുന്ന സമരക്കാനെ പിടിക്കാനായി സെക്രട്ടേറിയറ്റിന്റെ ചുറ്റുമതിലിനോട് ചേർന്ന് പൊലീസിന് റോന്തുചുറ്റാൻ നടപ്പാത നിർമ്മിക്കുന്നു. ഡി.ജി.പി.യുടെ ശുപാർശയനുസരിച്ചാണ് നിർമ്മാണം. സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്നവർ മതിൽ ചാടിക്കടക്കാൻ പലപ്പോഴും ശ്രമിക്കുന്നുണ്ട്. എന്നാൽ ചുറ്റുമതിലിനുള്ളിൽ ചെടികളും മരങ്ങളും നിൽക്കുന്നതിനാൽ മതിൽ ചാടുന്നവരെ പിടികൂടുന്നത് ബുദ്ധിമുട്ടാണ്. വലിയ സമരങ്ങൾ നടക്കുന്ന ഘട്ടത്തിൽ ഇത് പൊലീസിന് കടുത്ത പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് നടപ്പാത നിർമ്മാണത്തിന് ഡി.ജി.പി ശുപാർശ ചെയ്തത്. സർക്കാർ അംഗീകാരം നൽകിയതോടെ കഴിഞ്ഞ ദിവസം ആരംഭിച്ച നടപ്പാതയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. നിർമ്മാണം വേഗം പൂർത്തിയാക്കാനാണ് സർക്കാർ നിർദ്ദേശം. ഇതോടെ സമരങ്ങൾക്കിടെ മതിലും ഗേറ്റും ചാടിക്കടക്കുന്ന പ്രതിഷേധക്കാരെ എളുപ്പത്തിൽ പിടികൂടാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ആറ് ലക്ഷത്തിലധികം രൂപ ചെലവിട്ടാണ് നടപ്പാതയുടെ നിർമ്മാണം എന്നാണ് വിവരം.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog